ബാലതാരമായി സിനിമയില്‍ എത്തിയ താര പുത്രനാണ് പ്രണവ് മോഹന്‍ലാല്‍. നായക കഥാപാത്രം ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രണവ് മോഹന്‍ലാലിന്റെ മകന് എന്നതിലുപരി സ്വന്തം വ്യക്തിത്വത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തീര്‍ത്തും വ്യത്യസ്തമായ ഒരു ജീവിത ശൈലിയാണ് പ്രണവിന്റെത്. പലപ്പോഴും മോഹന്‍ലാല്‍ തന്നെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു.
ആദി എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. ഇതിനുപിന്നാലെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലും മരയ്ക്കാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഹൃദയം ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്ര. ഇപ്പോഴിതാ പ്രണവിന്റെ സിമ്പിള്‍ ജീവിതത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
നടന്റെ വസ്ത്രധാരണത്തെ കുറിച്ചാണ് വിനീതും നിര്‍മ്മാതാവ് വിശാഖും ആണ് പറയുന്നത്. ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളതെന്നാണ് വിശാഖ് പറയുന്നത്. ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അപ്പുവിന്റ ലൈഫ് സ്റ്റൈല്‍ അവനായിട്ട് തീരുമാനിച്ചതാണെന്നാണ് വിശാഖ് പറയുന്നത്. എന്റെ അറിവില്‍ അവന് രണ്ട് ജീന്‍സും, അഞ്ച് ടീഷര്‍ട്ടുമാണ് നാലഞ്ച് കൊല്ലമായി ഉപയോഗിക്കുന്നത്. ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളത്,’ വിശാഖ് പറഞ്ഞു. അതേസമയം ആദിയില്‍ ഉപയോഗിച്ച ടി ഷര്‍ട്ട് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് വിനീതും പറഞ്ഞു.