വിജയ് ദേവരകൊണ്ട എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. മലയാളികൾക്ക് നല്ല ഒരു പക്ഷേ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ഇദ്ദേഹം പ്രശസ്തനാണ്. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ശ്രദ്ധനേടുന്നത്. സൂപ്പർ ഹിറ്റ് ആയിരുന്നു ഈ ചിത്രം. ചിത്രം പിന്നീട് പല ഭാഷകളിലേക്കും റീമേക്ക് ചെയ്തു. ഇപ്പോഴിതാ വിജയ് ദേവരകൊണ്ട അഭിനയിക്കുന്ന പുതിയ ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.
ഇന്ത്യ എമ്പാടും പ്രദർശനത്തിനെത്തുന്ന വിജയ് ദേവരകൊണ്ട യുടെ ആദ്യ ചിത്രമാണ് ഇത് എന്ന് വേണമെങ്കിൽ പറയാം. തെലുങ്കിലെ പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതിയ മേക്കോവറിൽ ഉള്ള വിജയിയെ ചിത്രത്തിൽ കാണാം. ചിത്രത്തിലെ ടീസർ ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. ഹാപ്പനിങ് സ്റ്റാർ എന്നാണ് വിജയ് ദേവരകൊണ്ട തെലുങ്കിൽ അറിയപ്പെടുന്നത്. ചിത്രത്തിൻ്റെ ടീസർ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്.
പുതുവത്സരത്തോടനുബന്ധിച്ച് ആണ് ഈ ടീസർ റിലീസ് ചെയ്തിട്ടുള്ളത്. ഒരു എം എം എ പോരാട്ട വേദി ഇതിൽ കാണാം. ഇതിൽ വിജയ് ദേവരകൊണ്ട അവതരിപ്പിക്കുന്ന കഥാപാത്രത്തെ കമൻ്റേറ്റർ ക്ഷണിക്കുകയും ചെയ്യുന്നു. പിന്നീട് പ്രത്യക്ഷപ്പെടുന്ന താരത്തെ വീഡിയോയിൽ കാണാം. മുംബൈയിൽ നിന്നാണ് ഈ കഥാപാത്രം എന്നതും ഇതിൽ സൂചനയുണ്ട്. ഇതിനിടയിൽ മുംബൈയിൽ താരത്തിൻ്റെ ജീവിതവും കാണിക്കുന്നുണ്ട്. രാജ്യസ്നേഹിയായ ഒരു കഥാപാത്രത്തെ ഇതിൽ കാണാൻ സാധിക്കും.
ടീസറിലെ സംഘട്ടനരംഗങ്ങൾ മോശമല്ല.ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ് ഒരു പ്രത്യേകത. അനന്യ പാണ്ഡെ ആണ് ചിത്രത്തിൽ വിജയ് യുടെ നായിക. രമ്യാകൃഷ്ണൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം അവസാനഘട്ട ചിത്രീകരണത്തിലാണ്. ഓഗസ്റ്റ് 25-ന് ചിത്രം പ്രദർശനത്തിന് എത്തിയേക്കുമെന്നാണ് സൂചന.