ഇളയദളപതി വിജയുടെ അടുത്ത ചിത്രമായ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ നടന്നു. കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ഓഡിയോ ലോഞ്ച് ഉണ്ടാകില്ല എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ടാണ് ഇന്ന് ഓഡിയോ ലോഞ്ച് നടന്നത് . വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തിലെ നായികമാർ മാളവിക മോഹനനും ആൻഡ്രിയ ജെറമിയയും ആണ്. ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത് . വിജയ്ക്ക് പുറമെ, വിജയ് സേതുപതി, ഡയറക്ടർ ലോകേഷ് കനകരാജ്, പ്രൊഡ്യൂസർ സേവ്യർ ബ്രിട്ടോ, നായികാ മാളവിക മോഹനൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
മാസ്റ്റർ ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങൾ കാണാം