ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടി നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം . ആരാധകര്‍ പോലും ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടെത്. വിവാഹശേഷം ലോകം ചുറ്റി കാണേണ്ട തിരക്കിലാണ് ഇവര്‍. ഇപ്പോഴിതാ തന്റെ അമ്മായി അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചാണ് വിഘ്നേഷ് ശിവന് എത്തിയിരിക്കുന്നത്. നയന്‍താരയുടെ അമ്മയുടെ തലയില്‍ ചുംബിക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.
ജന്മദിനാശംസകള് ഓമന കുര്യന് എന്ന ക്യാപ്ഷനും പോസ്റ്റിന് ഒപ്പം കൊടുത്തിട്ടുണ്ട്. തന്റെ മറ്റൊരു അമ്മ വളരെയധികം സ്നേഹിക്കുന്ന ഒരു സ്ത്രീ. നിങ്ങളുടെ ആരോഗ്യത്തിന് സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങള്‍ക്കും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നും വിഘ്നേഷ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. പിന്നാലെ നയന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു നിരവധി പേരാണ് എത്തിയത്.
നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇവര്‍ ഒന്നിച്ചുള്ള നിരവധി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തി. പിന്നാലെയാണ് വിവാഹം.
View this post on Instagram
മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ വിഘ്നേഷ് ശിവന് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.’10 സ്കെയിലില്‍ അവള് ‘നയന്‍’ ആണ് ഞാന്‍ ‘വണ്‍’. ദൈവത്തിന്റെയും പ്രപഞ്ചത്തിന്റെയും സഹായത്താലും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും അനുഗ്രഹത്താലും വിവാഹിതരായി’, വിഘ്നേഷ് ശിവന് ട്വീറ്റ് ചെയ്തിരുന്നു.