പാട്ടിനൊപ്പം നൃത്തം ചെയ്ത് തത്ത; വൈറലായി വിഡിയോ

മനുഷ്യന്റെ സംസാരം അനുകരിക്കാന്‍ തത്തകള്‍ക്ക് പ്രത്യേക കഴിവാണ്. ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ പലതരം തത്തകളെ വീട്ടില്‍ വളര്‍ത്തുന്നു. അതില്‍ ചിലത് വീട്ടിക്കാര്‍ പഠിപ്പിച്ചു കൊടുക്കുന്ന ചില വാക്കുകള്‍ ഉപയോഗിച്ച് വീട്ടുകാരുമായി സംസാരിക്കാറുമുണ്ട്. എന്നാല്‍ യുഎസില്‍ ഒരു തത്ത സംസാരിക്കുക മാത്രമല്ല നൃത്തം ചെയ്യുകയും ചെയ്യുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

View this post on Instagram

 

A post shared by Animals (@pets.hall)

ഒരു ആഫ്രിക്കന്‍ ഗ്രേ തത്തയാണ് വിഡിയോയിലുള്ളത്. ബനാന എന്നാണ് ഈ തത്തയുടെ പേര്. ‘pets.hall’ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുറിയില്‍ കാണുന്ന ഒരു സോഫയുടെ മുകളിലാണ് തത്ത ഇരിക്കുന്നത്. പശ്ചാത്തലത്തില്‍ ഒരു പാട്ട് നമുക്ക് കേള്‍ക്കാം. തത്ത ആ പാട്ട് ശ്രദ്ധിക്കുകയാണ്. തുടര്‍ന്ന് കാലുകള്‍ ഇളക്കി പാട്ടിന് താളം പിടിക്കുന്നതും ചെറുതായി തല അനക്കുകയും ചെയ്യുന്നുണ്ട്. കേക്ക് ബൈ ദി ഓഷ്യന്‍ എന്ന ജോ ജോനാസിന്റെ ഹിറ്റ് ഗാനമാണ് പശ്ചാത്തലത്തില്‍ പ്ലേ ചെയ്യുന്നത്.

നിരവധി പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ തങ്ങളുടെ ദിവസം മനോഹരമാക്കി എന്ന് നെറ്റിസണ്‍സ് പറയുന്നു. തത്തകള്‍ പോലും തന്റെ പാട്ട് കേട്ട് നൃത്തം ചെയ്യുന്നുവെന്ന് അദ്ദേഹം അറിയട്ടെ എന്ന് കരുതി നിരവധി ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ ജോ ജോനാസിനെ ടാഗ് ചെയ്തു.