ബോളിവുഡിലെ പ്രശസ്ത നടനാണ് വിക്കി കൗശൽ. ഉറി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധ നേടുന്നത്. വിക്കിയുടെ കരിയറിലെ ടേണിങ് പോയിൻറ് എന്നുപറയുന്ന ചിത്രവും ഇതായിരിക്കും. ഈയടുത്താണ് താരം വിവാഹിതനായത്. പ്രശസ്ത നായികയായ കത്രീന കൈഫിനെ ആണ് വിക്കി വിവാഹം ചെയ്തത്. രാജസ്ഥാനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.
ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിന് ഉണ്ടായിരുന്നത്. 120 പേർ അടങ്ങുന്നതായിരുന്നു അതിഥികളുടെ ലിസ്റ്റ്. ഒരു രാജകൊട്ടാരം വാടകയ്ക്ക് എടുത്ത് ആയിരുന്നു വിവാഹം. അതിഥികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ വിവാഹത്തിൽ പങ്കെടുക്കുവാൻ ഉണ്ടായിരുന്നു. വിവാദ ദൃശ്യങ്ങൾ പകർത്തുവാൻ തീരെ അനുവദിച്ചിരുന്നില്ല. ഇവരുടെ വിവാഹത്തിൻറെ വീഡിയോ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത് ആമസോൺ പ്രൈം ആണ്.
ഇപ്പോഴിതാ വിക്കി നമ്പർ പ്ലേറ്റ് അനധികൃതമായി ഉപയോഗിച്ചു എന്ന പരാതിയാണ് ശ്രദ്ധനേടുന്നത്. ഇൻഡോർ സ്വദേശിയായ യാദവ് ആണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വിക്കി കൗശലും സഹതാരം സാറ അലി ഖാനും ബൈക്കിൽ പോകുന്ന ചിത്രങ്ങൾ വൈറൽ ആയിരുന്നു. ഈ ചിത്രങ്ങൾക്ക് പിന്നാലെ ആണ് ഇദ്ദേഹം പരാതി നൽകിയത്. സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്ന നമ്പർ തൻ്റെതാണ്. ഫിലിം യൂണിറ്റിന് ഇത് അറിയാമോ എന്ന് തനിക്ക് അറിയില്ല. പക്ഷേ ഇത് നിയമവിരുദ്ധമാണ്.
നമ്പർ പ്ലേറ്റ് അനുവാദമില്ലാതെ അവർക്ക് ഉപയോഗിക്കാൻ കഴിയില്ല. ഇതുസംബന്ധിച്ച് ഒരു പരാതി പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ട്. ഇതിന് അവർ നടപടി സ്വീകരിക്കണം. നമ്പർ പ്ലേറ്റ് ചിത്രങ്ങൾ ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതേസമയം പരാതി ശരിയാണെന്ന് തെളിഞ്ഞാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പറയുന്നു.