ദളപതി വിജയ് നായകനായ പുതിയ ചിത്രമാണ് ‘വാരിസു’. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം 2023 പൊങ്കലിന് തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.
ഫാമിലിഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ നാഷ്ണല്‍ ക്രഷ് രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്ഡേഷന് പോലും സിനിമ പ്രേമികള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിത ചിത്രത്തിന്റെതായി പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ കേട്ട് ആവേശം കൊള്ളുകയാണ് വിജയ് ആരാധകർ.
റിലീസിന് മുന്നേ തന്നെ ചിത്രം 280 കോടി ക്ലബ്ബിൽ ഇടം നേടി എന്ന റിപ്പോർട്ടുകളാണ് വിജയ് ആരാധകരെ ആവശ്യം കൊള്ളിക്കുന്നത്.
വിവിധ റൈറ്റുകൾ വിറ്റു പോയതിൽ നിന്ന് ചിത്രം 280 കോടിയോളം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുങ്കിലും തമിഴിലുമായി വരുമെന്ന് ചിത്രത്തിലെ തമിഴ് പതിപ്പിൽ നിന്ന് മാത്രമാണ് 280 കോടി നേടിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചിത്രത്തിന്റെ തെലുങ്ക് റൈറ്റ് വിറ്റു പോകുന്നതോടുകൂടി ചിത്രം റിലീസിന് മുന്നേ തന്നെ 500 കോടി ക്ലബ്ബിൽ ഇടം പിടിക്കും എന്നാണ് സിനിമ ട്രാക്കർമാർ കണക്കുകൂട്ടുന്നത്.
ഇങ്ങനെയെങ്കിൽ കെജിഎഫ് റെക്കോർഡുകളെല്ലാം ദളപതി ചിത്രം മാറ്റി കുറിക്കും എന്നാണ് ആരാധകർ പറയുന്നത്.
വംശി പൈടിപ്പള്ളി സംവിധാനം ചെയ്ത വാരിസുവില്‍ രശ്മിക, ശരത്കുമാര്, പ്രകാശ് രാജ്, പ്രഭു, എസ്.ജെ. സൂര്യ, യോഗി ബാബു, ഷാം, ശ്രീകാന്ത്, ഗണേഷ് വെങ്കിട്ടരാമന്, ഖുശ്ബു, ജയസുധ, സംഗീത, സംയുക്ത തുടങ്ങിയവര്‍ അഭിനയിക്കുന്നു. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും രാം ലക്ഷ്മണ് മാസ്റ്റര്‍ സ്റ്റണ്ടും നിര്‍വ്വഹിക്കുന്നു