സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ നടിമാരില്‍ ഒരാളാണ് നടന് വിജയ്കുമാറിന്റെ മകളായ വനിത വിജയ്കുമാര്‍. ചെറിയ വിവാദങ്ങള്‍ ഒന്നുമായിരുന്നില്ല താരത്തിന് നേരെ ഉയര്‍ന്നത്. ഇതില്‍ ഒട്ടുമിക്ക വിമര്‍ശനങ്ങളും താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ആയിരുന്നു.
സംവിധായകനായ പീറ്റര്‍ പോളിനെയാണ് നടി അവസാനമായി വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ കാണികളും വെറുതെ ഇരുന്നില്ല. നടിയുടെ നാലാമത്തെ വിവാഹം ആയതും ചിലരില്‍ അമര്‍ഷം ഉണ്ടാക്കി.
പിന്നീട് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോള്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി എന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നത്.
1995ല്‍ ദളപതി വിജയിയുടെ നായികയായി സിനിമയിലേക്ക് കടന്ന് വന്ന വനിത പിന്നീട് ശ്രദ്ധിക്കപ്പെടാനും തുടങ്ങി. ചിത്രം ചന്ദ്രലേഖയില്‍ അഭിനയം കഴിഞ്ഞതോടെ നടന് ആകാശുമായി വിവാഹിതയായി. പുതിയ ജീവിതം തുടങ്ങിയതോടെ മറ്റു നടിമാരെ പോലെ താരവും സിനിമയില്‍ നിന്നും മാറി നിന്നു. എങ്കിലും നടി മറ്റു മേഘലകളിലെല്ലാം തിളങ്ങിയിരുന്നു.
ഇപ്പോള്‍ നടി വീണ്ടും സിനിമയിലൂടെ നായിക വേഷത്തില്‍ എത്തുന്ന എന്ന പുതിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സ്ത്രീ കേന്ദ്രീകൃതമായി ഒരുക്കുന്ന ചിത്രത്തിലാണ് പ്രധാനപ്പെട്ടൊരു വേഷത്തില്‍ വനിതയും അഭിനയിക്കുന്നതെന്നാണ് അറിയുന്നത്. ആദം ദസന് ആണ് സിനിമ സംവിധാനം ചെയ്യുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വൈകാതെ തന്നെ സിനിമാ സംബന്ധമായ വിവരം ആരാധകരുമായി പങ്കുവെക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.