Film News

ഗായിക വാണി ജയറാമിന്റെ മരണ കാരണം പുറത്ത്; പ്രായമായവര്‍ ഇക്കാര്യം ശ്രദ്ധിക്കണം

ഇന്നലെയായിരുന്നു ഗായിക വാണി ജയറാം അന്തരിച്ചത്. വീട്ടില്‍ അബോധ അവസ്ഥയില്‍ കണ്ടെത്തിയ വാണി ജയറാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രിയ ഗായികയുടെ മരണത്തിന്റെ ഞെട്ടലിലാണ് സംഗീത പ്രേമികള്‍.

- Advertisement -

ഇപ്പോഴിത പ്രിയഗായികയുടെ മരണ കാരണം പുറത്ത് വന്നിരിക്കുകയാണ്. വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവാണ് എന്നാണ് പോലീസ് പറയുന്നത്.

കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് ഇടയില്‍ വീഴുകയും. വീഴ്ചയില്‍ തല മേശയില്‍ ഇടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.

മരണത്തില്‍ മറ്റ് സംശയങ്ങള്‍ ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. വാണിയുടെ മരണകാരണം പുറത്ത് വന്നതോടെ വയസ്സായ ആളുകള്‍ ഉള്ള വീട്ടുകാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2018-ല്‍ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസം.

രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു.

കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്. അതേസമയം വാണി ജയറാമിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

Abin Sunny

Recent Posts

ഈ രോഗത്തിന് പ്രതിരോധമില്ല – എന്താണ് നടി കനകലതയുടെ മരണത്തിന് കാരണമായ പാർക്കിൻസൺസ് രോഗം? വിശദമായി വായിക്കാം

മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ…

1 hour ago

നടി കനകലത അന്തരിച്ചു, മരണകാരണം ഇതാണ്, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…

2 hours ago

കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഷീലയുടെ വീട്ടിൽ സാക്ഷാൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ സന്ദർശനം നടത്തിയത് എന്തിന്? അമ്പരപ്പിക്കുന്ന കഥ ഇതാ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ആണ് ഷീല. ഇവരെ സന്ദർശിക്കുവാൻ വേണ്ടി അപ്രതീക്ഷിതമായി…

4 hours ago

ഇതാണ് യഥാർത്ഥ ബാക്ക് ബെഞ്ചർ, പണ്ട് തന്നെ തല്ലിയ ടീച്ചർമാരോട് ഉള്ള ദേഷ്യം തീർക്കുവാൻ വേണ്ടി ഇദ്ദേഹം ആ സ്കൂളിനോട് ചെയ്തത് കണ്ടോ?

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ആയിരിക്കും സ്കൂൾ ദിനങ്ങൾ. എന്നാൽ പലർക്കും വളരെ മോശം ഓർമ്മകൾ ആയിരിക്കും…

4 hours ago

ആടുജീവിതം ഒമാനിൽ ഷൂട്ട് ചെയ്യാൻ സാധിക്കാത്തതിന് പിന്നിൽ മലയാളികൾ, സിനിമയുടെ പ്രദർശനാനുമതിയും ആ കാരണം പറഞ്ഞ് അവർ മുടക്കി – ചില മലയാളി വ്യക്തികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ബ്ലസ്സി

മലയാളത്തിന്റെ അഭിമാനമായി മാറിയ സിനിമകളിൽ ഒന്നാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഇത്. ഈ നോവലിന്റെ ചലച്ചിത്ര…

4 hours ago

ഉമ്മച്ചിയുടെയും വാപ്പച്ചിയുടെയും വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുൽഫത്ത്. ഇരുവരും ഇന്ന് ഇവരുടെ വിവാഹ വാർഷികം…

5 hours ago