കഴിഞ്ഞ ദിവസം ഒടിയന്റെ ശില്പം ഒരു ആരാധകന് കൊണ്ടു പോയി എന്ന് പറഞ്ഞ് സംവിധായകന് വിഎ ശ്രീകുമാര്‍ എത്തിയിരുന്നു. ഒടിയന് ശില്പം കാണാതായതിന് പിന്നാലെ തനിക്ക് ലഭിച്ച ഓഡിയോ സന്ദേശവും ശ്രീകുമാര്‍ മേനോന് പങ്കുവച്ചിരുന്നു.
നാട്ടില്‍ തനിക്കൊരു വിലയുമില്ലെന്നും, വിലയുണ്ടാകാന്‍ വേണ്ടിയാണ് ഒടിയന് പ്രതിമ എടുത്തുകൊണ്ട് വീട്ടില്‍ വച്ചതെന്നുമായിരുന്നു ഈ ഓഡിയോയില്‍ ആരാധകന് പറഞ്ഞത്.’ഒരു ഒടിയന് ആരാധകന് ചെയ്ത പണി നോക്കൂ..’ എന്ന് കുറിച്ചാണ് അദ്ദേഹം ഈ ഓഡിയോ സന്ദേശം പങ്കിടുന്നത്.
ഓഡിയോ പങ്കിട്ടതിന് പിന്നാലെ ഒടിയനെ ഒടി വച്ച ആളുടെ വീഡിയോ പങ്കുവയ്ക്കാമോ, എന്നായിരുന്നു ശ്രീകുമാര്‍ മേനോനോട് ആരാധകര്‍ ചോദിച്ചത്. ഇപ്പോഴിത ഒടിയനെ ഒടി വച്ച ആരാധകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്.
”എല്ലാവര്ക്കും ഒരാകാംക്ഷ, ആ രസികന്‍ ആരാധകന് ഒടിയനും കൊണ്ടു പോകുന്ന സീന്‍ കാണണമെന്ന്. സിസിടിവി ക്യാമറയില്‍ ആ ദൃശ്യങ്ങള്‍ കണ്ട് ഞങ്ങളെല്ലാം ചിരിച്ചു. ലാലേട്ടന് ഫാനിന്റെ തമാശയും, എടുത്തു കൊണ്ടു പോയ കഷ്ടപ്പാടും, കൊണ്ടുപോയി എന്നു വിളിച്ചറിയിച്ച സത്യസന്ധതയും എല്ലാവര്ക്കും ഇഷ്ടപ്പെട്ടു…ദേ പോകുന്നു ഒടിയന്.”സിസിടിവി ദൃശ്യങ്ങളടങ്ങിയ വിഡിയോ പങ്കുവച്ച് ശ്രീകുമാര്‍ കുറിച്ചു.
മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒടിയന്. വന്‍ പ്രതീക്ഷകളുമായി എത്തിയ ചിത്രം തീയറ്ററില്‍ തകര്‍ന്ന് അടിയുകയായിരുന്നു.
മോഹന്‍ലാല്‍ ഏറ്റവും അധികം വിമര്‍ശനം കേട്ടതും ഈ സിനിമയുടെ പേരിലായിരുന്നു. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഉണ്ടാക്കിയതാണ് ഒടിയന് പ്രതിമകള്‍. ഇതില്‍ ഒന്നാണ് ആരാധകന് എടുത്തു കൊണ്ട് പോയത്.