മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി. മുരളീധരനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. മഹാബലിയും ഓണവുമായും ഒരു ബന്ധമില്ലെന്നും വാമനനെ വില്ലനായി കാണുന്നത് ശരിയല്ലെന്നും മുരളീധരന് പറഞ്ഞിരുന്നു. ‘മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും. മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല’ എന്നാണ് ശിവന് കുട്ടിയുടെ പ്രതികരണം.
മഹാബലി കേരളം ഭരിച്ചുവെന്നത് കെട്ടുകഥയെന്നായിരുന്നു വി. മുരളീധരന് പറഞ്ഞത്. മഹാബലിക്ക് ഓണവുമായി യാതൊരു ബന്ധവുമില്ലെന്നും വാമനനെ വില്ലനായി കാണുന്നത് ശരിയല്ലെന്നും വി. മുരളീധരന് പറഞ്ഞിരുന്നു. ബി.ജെ.പി അനുകൂല പ്രവാസി സംഘടനയായ ഐ.പി.എഫ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ സംസാരിക്കവെയാണ് മുരളീധരന് ഇങ്ങനെ പറഞ്ഞത്.
കേരളത്തില്‍ നൂറ്റാണ്ടുകളായി ഓണാഘോഷം നടന്നതിന് ചരിത്രമുണ്ടെന്നും എന്നാല്‍, ഓണത്തിന് മഹാബലിയുമായുള്ള ബന്ധം ആര്‍ക്കും കണ്ടെത്താനായിട്ടില്ലെന്നും മുരളീധരന് പറഞ്ഞിരുന്നു. നര്‍മദാനദിയുടെ തീരപ്രദേശങ്ങള്‍ ഭരിച്ചയാളാണ് മഹാബലിയെന്നാണ് ചരിത്രം പറയുന്നത്. അതു മധ്യപ്രദേശിന്റെ ഭാഗങ്ങളിലാണെന്നും വി. മുരളീധരന് പറഞ്ഞു. സംഭവം വാര്‍ത്തയാകുകയും സോഷ്യല്‍ മീഡിയ അടക്കം ഏറ്റെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് മുരളീധരനെ പരിഹസിച്ച് വി. ശിവന്‍കുട്ടി രംഗത്തെത്തിയത്.