ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം നിഷേധിച്ചുകൊണ്ടുള്ള അമേരിക്കന്‍ സുപ്രിംകോടതി വിധിക്കെതിരെ വീണ്ടും കടുത്ത നിലപാടുകളുമായി ജോ ബൈഡന് സര്‍ക്കാര്‍. സുപ്രിംകോടതി ഔട്ട് ഓഫ് കണ്ട്രോള് ആയിട്ടുണ്ടെന്ന് ജോ ബൈഡന് പറഞ്ഞു. പ്രോ ചോയ്സ് ലെജിസ്ലേറ്റര്‍മാര വോട്ട് ചെയ്ത് തെരഞ്ഞെടുക്കാന്‍ ബൈഡന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
അബോര്‍ഷനുള്ള അവകാശം പുനഃസ്ഥാപിക്കാനുള്ള വഴിയാണ് ഫെഡറല്‍ ലെജിസ്ലേഷന് എന്നും അതിനുവേണ്ടി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രോ ചോയ്സ് ലെജിസ്ലേറ്റര്‍മാര വോട്ട് ചെയ്ത് തെരഞ്ഞെടുക്കണമെന്നുമാണ് ബൈഡന് പറഞ്ഞത്. ഗര്‍ഭഛിദ്രത്തിനുള്ള അവകാശം പുനഃസ്ഥാപിക്കാനുള്ള ഏറ്റവും മികച്ച വഴി അത് കോഡിഫൈ ചെയ്യുന്ന ഒരു ദേശീയ നിയമം പാസാക്കുക എന്നതാണ്. തന്റെ ഡെസ്കിലൂടെ ഇത് കടന്നുപോകുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് താനതില്‍ ഒപ്പുവെക്കും. നമുക്ക് കാത്തിരിക്കാനാവില്ലെന്നും ജോ ബൈഡന് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ 24നായിരുന്നു വിവാദമായ സുപ്രിംകോടതി വിധി വന്നത്. 1973ലെ Roe Vs Wade വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം കോടതി എടുത്തുകളഞ്ഞത്. എന്നാല്‍ കോടതി വിധിക്കെതിരെ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.