വിഷപ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം കാണിച്ച പാമ്പ് പിടുത്തക്കാരന് പാമ്പിന്റെ കടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം നടന്നത്. പാമ്പിനെ പിടിക്കുന്നതില്‍ ഗ്രാമത്തില്‍ പ്രസിദ്ധനായ ദേവേന്ദ്ര മിശ്രയാണ് മരിച്ചത്.
അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ് ഇയാള്‍ വിഷപ്പാമ്പിനെ പിടികൂടിയത്. പിടിച്ച പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് പകരം ഇയാള്‍ കഴുത്തിലിട്ട് പ്രകടനം നടത്തുകയായിരുന്നു. ഏകദേശം രണ്ടു മണിക്കൂറിലേറെ സമയം ഇയാള്‍ പാമ്പിനെയും കൊണ്ട് ഗ്രാമത്തിലൂടെ നടന്നു. ഇടക്ക് ഒരു കുട്ടിയുടെ കഴുത്തില്‍ പാമ്പിനെ ഇട്ടുനല്‍കുന്നതും വിഡിയോയിലുണ്ട്.
ഇതിനിടെയാണ് ഇയാളെ പാമ്പ് കടിച്ചത്. എന്നാല്‍ കടിയേറ്റിട്ടും ഇയാള്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ ചില പച്ചമരുന്നുകള്‍ ഉപയോഗിക്കുകയായിരുന്നു #കുറച്ചു സമയത്തിന് ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.