മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ.താരത്തിന്റെതായി ഈ അടുത്ത് പുറത്തിറങ്ങിയ സിനിമയാണ് ജയ് ഗണേഷ്.സിനിമയിൽ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് പോലുമില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ടെന്ന് തെളിയിച്ചാൽ താൻ ഈ പണി അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്.
മറ്റൊന്ന് ഒരു സിനിമയുടെ പേരിൽ ഒരാളുടെ വിധിയെഴുതുന്നത് ശരിയാണോ. ഇക്കാര്യത്തിൽ മാധ്യമങ്ങൾ ചർച്ച ചെയ്യണം. തന്നെക്കുറിച്ച് സംസാരിക്കാൻ പലർക്കും താത്പര്യം കാണും. സൂപ്പർതാരങ്ങൾക്ക് പോലും രാഷ്ട്രീയമുണ്ട്. എന്നാൽ അവരെ നേരിടാൻ ആർക്കും ധൈര്യമില്ല. ചെറിയ ആളുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്.
താൻ ആകെ ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രി വിളിച്ചപ്പോൾ, ആ പരിപാടിയിൽ പോയി പങ്കെടുത്തുവെന്നത് മാത്രമാണെന്നും ഉണ്ണി പറഞ്ഞു. സിനിമയുടെ സംവിധായകൻ രഞ്ജിത്ത് ശങ്കറും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. സിനിമയുടെ വിജയാഘോഷത്തിന്റെ കേക്കും ചടങ്ങിൽ മുറിച്ചു.