മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് നടൻ ഉണ്ണി മുകുന്ദനോട്.ഉണ്ണി മുകുന്ദന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ മാളികപ്പുറമായിരുന്നു.അതെ സമയം ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പുതിയ സിനിമയുടെ സ്വിച്ച് ഓൺ കർമവും പൂജയും നടന്നിരിക്കുകയാണ്.ഉണ്ണിമുകുന്ദൻ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെ നിഖില വിമൽ അവതരിപ്പിക്കുന്നു. സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.ഈ ചിത്രത്തിൽ ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്നുണ്ട്. പൂജ ചടങ്ങിൽ ഉണ്ണി മുകുന്ദൻ പങ്കെടുക്കാൻ എത്തിയപ്പോൾ വലിയൊരു ഭക്തജനക്കൂട്ടം തന്നെ ഉണ്ണിയെ കാണാനും ഒപ്പം നിന്ന് ഫോട്ടോ പകർത്താനും സംസാരിക്കാനുമെല്ലാമായി ക്ഷേത്രാങ്കണത്തിൽ എത്തി.
അതെ സമയം പ്രായമായ അമ്മമാർ പോലും ഉണ്ണി മുകുന്ദനെ ഒന്ന് തൊടാനും സംസാരിക്കാനുമായി താരത്തിന് ചുറ്റും കൂടിയിരുന്നു. സ്വാമി ഒരു ഫോട്ടോ എടുത്തോട്ടെ… എന്ന് ചോദിച്ചാണ് ചിലരൊക്കെ ഉണ്ണിയുടെ അടുത്തേക്ക് സെൽഫി പകർത്താൻ എത്തിയത്.ആരെയും മുഷുപ്പിക്കാതെ സാധിക്കുന്നവർക്കെല്ലാം ഷേക്ക് ഹാന്റും സെൽഫിയും ഉണ്ണി മുകുന്ദൻ നൽകി. അമ്മമാരോട് സമയം കണ്ടെത്തി കുശലം പറയാനും ഉണ്ണി മുകുന്ദൻ ശ്രമിച്ചിരുന്നു. മാളികപ്പുറം സിനിമയിൽ അയ്യപ്പനായും ഉണ്ണി മുകുന്ദൻ അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ മാളികപ്പുറം റിലീസിന് ശേഷം അത്തരത്തിൽ ഒരു സ്നേഹവും അയ്യപ്പ ഭക്തർ ഉണ്ണി മുകുന്ദന് നൽകുന്നുണ്ട്.
മറ്റൊന്ന്,രാഷ്ട്രീയപാര്‍ട്ടികളെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് മാളികപ്പുറം പോലെയുള്ള സിനിമകൾ ഉണ്ണി മുകുന്ദൻ ചെയ്യുന്നതെന്ന കുറിപ്പ് ഒരു സിനിമാഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. അതിന് എതിരെ പ്രതിഷേധിച്ച് ഉണ്ണി മുകുന്ദനും രംഗത്ത് എത്തിയിരുന്നു.