മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിഷയത്തില്‍ യൂട്യൂബറോട് അപമര്യാദയായി സംസാരിച്ചതില്‍ വിശദീകരണവുമായി നടന് ഉണ്ണി മുകുന്ദന്.പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല എന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. യൂട്യൂബറെ തെറിവിളിച്ച അന്ന് രാത്രി നന്നായി ഉറങ്ങിയെന്നും നടന് കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതന്‍ സര്‍ഗോത്സവ വേദിയിലാണ് ഉണ്ണി മുകുന്ദന് നിലപാട് ആവര്‍ത്തിച്ചത്. അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയെയും മോശമായി പറഞ്ഞാല്‍ ഇനിയും പ്രതികരിക്കും. ഈ പ്രശ്നത്തിന്റെ പേരില്‍ സിനിമയില്‍ നിന്ന് പുറത്താക്കിയാലും താന്‍ സന്തോഷത്തോടെ പോകുമെന്നും തനിക്ക് ജീവിതത്തില്‍ ഒന്നും നേടാനില്ലെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
എനിക്ക് സിനിമാ പാരമ്പര്യമൊന്നുമില്ല, പൊളിറ്റിക്കലി കറക്ടായി സംസാരിക്കാനോ നോക്കിയും കണ്ടും കാര്യങ്ങള്‍ ചെയ്യാനോ അറിയില്ല എന്നു തന്നെ പറയാം. ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിനുശേഷം ഒരാള്‍ എങ്ങനെ പെരുമാറണം എന്ന ധാരണ എനിക്കുണ്ട്. പക്ഷേ അത് സത്യസന്ധമായി പറ്റുന്നു എന്നെനിക്കറിയില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില കാര്യങ്ങള്‍ വച്ചു നോക്കിയാല്‍, ഒരിക്കലും പാടില്ലാത്ത രീതിയില്‍ വാക്കുകള്‍ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ല എന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്.
എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവര്‍ത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും ഞാന്‍ തിരിച്ചു തെറി പറയും. അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷമയമല്ല. ഞാന്‍ ഇപ്പോഴും പറയാം, എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം.
ഇതിന്റെ പേരില്‍ സിനിമാ ജീവിതം പോകുമെന്നും കോള്‍ റെക്കോര്‍ഡ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടു കാര്യമില്ല. ഞാന്‍ ഇങ്ങനെയാണ് എന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ത്തു. ഇനിയും ഇതുപോലെ ആവര്‍ത്തിച്ചാല്‍ ഞാന്‍ വീണ്ടും പ്രതികരിക്കും. പ്രതികരണം മാന്യമായി തന്നെയാകും എന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.