വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന് നായകനായെത്തിയ പുതിയ ചിത്രമാണ് മാളികപ്പുറം. സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ എത്തുമ്പോള്‍ കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് മനസ്സിലാകുന്നത്.
അയ്യപ്പനോടുള്ള ഒരു എട്ട് വയസുകാരിയുടെ നിഷ്കളങ്ക ഭക്തിയുടെ കഥ പറയുന്ന ചിത്രം, കൃത്യമായ രീതിയില്‍ വാണിജ്യപരമായ ചേരുവകളെല്ലാം ഒത്തിണങ്ങി ഒരുക്കിയ ത്രില്ലടിപ്പിക്കുന്ന ഒരു എന്റര്‍ടെയ്നറാണ്.
എട്ട് വയസുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. ശബരിമല കയറി അയ്യപ്പനെ കാണുവാനാഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബാലതാരം ദേവനന്ദ അവതരിപ്പിക്കുന്ന കല്യാണിയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തികച്ചും സാധാരണ ജീവിതപശ്ചാത്തലത്തില്‍ അച്ഛനും അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം ജീവിക്കുന്ന ദേവനന്ദയുടെ ഏറ്റവും വലിയ ആഗ്രഹം ശബരിമലയില്‍ പോയി അയ്യപ്പനെ തൊഴണം എന്നതാണ്.
മുത്തശ്ശിയുടെ കഥകള്‍ കേട്ട് ദേവനന്ദയുടെ മനസില്‍ അയ്യപ്പന് ഒരു സൂപ്പര്‍ഹീറോ പരിവേഷമാണ്. അയ്യപ്പനെ കാണാന്‍ പോകണമെന്ന് ദേവനന്ദയ്ക്ക് വലിയ ആഗ്രഹമാണ്. എന്നാല്‍ ദേവനന്ദയുടെ ഈ ആഗ്രഹത്തിന് വിള്ളല്‍ വീഴ്ത്തുന്ന ഒരു ആഘാതം ആ കുടുംബത്തിന് സംഭവിക്കുകയാണ്.
തുടര്‍ന്ന് മുതിര്‍ന്നവരുടെയൊന്നും സഹായമില്ലാതെ കളിക്കൂട്ടുകാരന് പിയൂഷിനൊപ്പം ശബരിമലയ്ക്ക് വണ്ടി കയറുന്നുതും, തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ സിനിമയുടെ പ്ലോട്ട്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അജയന്കുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് ആദ്യപകുതിയില്‍. അജയന്കുട്ടിയുടെ മകളാണ് കല്ല്യാണി.
കല്ല്യാണിയുടെ ശബരിമല ദര്‍ശനമെന്ന ആഗ്രഹവും ഇതിനിടയില്‍ അജയന്‍കുട്ടി നേരിടുന്ന സംഘര്‍ഷങ്ങളുമാണ് ആദ്യപകുതിയില്‍. നര്‍മത്തിനും ഗാനങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കികൊണ്ടാണ് ആദ്യപകുതി മുന്നേറുന്നത്.
അജയന്‍കുട്ടി എന്ന നാട്ടിന്പുറത്തുകാരന് കഥാപാത്രം സൈജു കുറുപ്പിന്റെ കൈയില്‍ ഭദ്രമായിരുന്നു. ആദ്യ പകുതിയിലെ നര്‍മം വിജയിപ്പിക്കുന്നതില്‍ രമേഷ് പിഷാരടി വലിയ പങ്കുവഹിച്ചു.
രണ്‍ജി പണിക്കരും, ടി.ജി.രവിയും, ശ്രീജിത്ത് രവിയും മികച്ച പ്രകടനം കാഴ്ച വച്ചു. സിനിമയുടെ രണ്ടാം പകുതിയില്‍ കുറച്ച് സംഘര്‍ഷങ്ങളിലേക്ക് കടക്കുകയാണ് കഥ. രണ്ടാം പകുതിയില്‍ മുതിര്‍ന്നവരുടെയൊന്നും സഹായമില്ലാതെ കളിക്കൂട്ടുകാരന് പിയൂഷിനൊപ്പം ദേവനന്ദ ശബരിമലയ്ക്ക് വണ്ടി കയറുകയാണ്.
കുട്ടികളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഹാസ്യരംഗങ്ങളും വൈകാരിക രംഗങ്ങളും അത്ര തന്മയത്തോടെയാണ് ഇരുവരും അവതരിപ്പിച്ചത്. കല്ല്യാണിയെയും പിയുഷിനെയും അവതരിപ്പിച്ച കുട്ടികളുടെ പ്രകടനം വലിയ കൈയ്യടി നേടുന്നുണ്ട്.
ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ കടന്നുവരവോടെ ചിത്രം വേറിട്ടൊരു പാതയിലേക്ക് മാറുന്നു. നൃത്ത രംഗവും സംഘട്ടന രംഗവും മികച്ച രീതിയില്‍ ഉണ്ണി ചെയ്തിട്ടുണ്ട്. രണ്ടാം പകുതിയില്‍ പ്രകടനം കൊണ്ട് സിനിമ തന്റെതാക്കി മാറ്റുകയാണ് ഉണ്ണി മുകുന്ദന്.നവാഗത സംവിധായകന്റെ യാതൊരു പോരായ്മകളും ഇല്ലാതെയാണ് വിഷ്ണു ശശി ശങ്കര്‍ സിനിമ ഒരുക്കിയിരിക്കുന്നത്.
കെട്ടുറപ്പുള്ള തിരക്കഥയാണ് മാളികപ്പുറത്തിന്റെ നട്ടെല്ല്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദ്യന്തം ഭക്തിരസം അനുഭവിപ്പിക്കുന്ന തിരക്കഥയാണ് ചിത്രത്തിന്റെത്. തിരക്കഥയിലെ ചില ട്വിസ്റ്റുകകള് സിനിമയെ കൂടുതല്‍ രസകരമാക്കുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം കൈയ്യടി നേടുന്നു. എട്ട് വയസുകാരിയുടെ ഭക്തിയും സ്വപ്നങ്ങളും കൂടി കലര്‍ന്ന ഒരു ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ വിഷ്ണു നാരായണന്റെ ക്യാമറ വഹിച്ച പങ്ക് വളരെ വലുതാണ്.
ഗ്രാമങ്ങളിലെ ഭംഗിയും രാത്രികളിലെ സംഘട്ടന രംഗങ്ങളും മനോഹരമായി വിഷ്ണു നാരായണന്റെ ക്യാമറ ഒപ്പിയേടുത്തു. രഞ്ജിന് രാജിന്റെ സംഗീതമാണ് സിനിമയുടെ ഫീലിനെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകരെ സഹായിക്കുന്നത്.
ഭക്തിയുടെ മായാലോകത്തിലേക്കും സംഘര്‍ഷങ്ങളിലേക്കും ആകാംക്ഷകളിലേക്കും വളരെ അനായാസമായി രഞ്ജിന് രാജ് പ്രേക്ഷകരെ കൊണ്ട് പോകുന്നു. റിലീസിന് മുന്നേ തന്നെ ഉണ്ണി മുകുന്ദന് സിനിമയ്ക്ക് ഗ്യാരണ്ടി പറഞ്ഞിരുന്നു. ആ ഗ്യാരണ്ടി നൂറ് ശതമാനം ശരിയാണ് എന്ന് സിനിമ കാണുമ്പോള്‍ പ്രേക്ഷകന് വ്യക്തമാകും. 2022 ന്റെ അവസാനം എത്തിയ ചിത്രം കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്.