വാടക വീട്ടില്‍ നിന്ന് പൂച്ചയെ ഇറക്കി വിടണമെന്ന് വീട്ടുട ആവശ്യപ്പെട്ടതോടെ ആ പൂച്ചയെ വിവാഹം ചെയ്ത് യുവതി. 49കാരിയായ ഹോഡ്ജ് ആണ് പ്രിയപ്പെട്ട പൂച്ചയെ വിവാഹം ചെയ്തത്. ബ്രിട്ടനിലാണ് സംഭവം.
കുറേ നാളുകളായി വളര്‍ത്തു പൂച്ചയേയും നായ്ക്കളേയും ഇറക്കി വിടാന്‍ വീട്ടുടമ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഹോഡ്ജിന് തന്റെ അരുമ മൃഗങ്ങളെ ഉപേക്ഷിക്കാനാകുമായിരുന്നില്ല. അങ്ങനെയാണ് ‘ഇന്ത്യ’ എന്ന് പേര് നല്‍കിയിരിക്കുന്ന പൂച്ചയെ അവള് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
തനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും അതുകൊണ്ടാണ് പൂച്ചയെ വിവാഹം കഴിച്ചതെന്നുമാണ് ഹോഡ്ജ് പറയുന്നത്. പ്രപഞ്ചത്തില്‍ ഒന്നിനും ഇനി തങ്ങളെ പിരിക്കാനാകില്ല. ‘ഇന്ത്യ’ വളരെ സ്നേഹമുള്ള, നല്ലൊരു പൂച്ചയാണ്. അതിനെ ഉപേക്ഷിക്കാന്‍ തനിക്ക് കഴിയില്ല. മക്കള്‍ കഴിഞ്ഞാല്‍ പിന്നെ തനിക്കീ ലോകത്തേറ്റവും ഇഷ്ടം അതിനെയാണെന്നും ഹോഡ്ജ് പറയുന്നു.