Kerala News

എസ്ഡിപിഐ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടി

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും പാര്‍ട്ടി നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പുറമേ എസ്ഡിപിഐ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകളും പൂട്ടി. ദേശീയ പ്രസിഡന്റ് എം.കെ ഫൈസി, കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് പൂട്ടിയത്

- Advertisement -

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ട്വിറ്റര്‍ പേജ് നേരത്തെ നീക്കം ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരുന്നത്. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളും നീക്കംചെയ്തിരുന്നു. പിഎഫ്ഐ ഒഫിഷ്യല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിന് ഏകദേശം 81,000 ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. കൂടാതെ, സംഘടനാ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും നീക്കിയിരുന്നു.

തീവ്രവാദ ബന്ധം ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിഎഫ്ഐക്കും അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നേരത്തെ, ഇത് സംബന്ധിച്ച നീക്കം കേന്ദ്രം ആരംഭിച്ചിരുന്നു.

Rathi VK

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

12 mins ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

46 mins ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

2 hours ago