Film News

കണ്ണൂരിലെ ചെറിയ ക്ഷേത്രം സന്ദർശിച്ചു മോഹൻലാൽ, അധികം അറിയപ്പെടാത്ത ഈ ക്ഷേത്രത്തിലെ മറിക്കൊത്തൽ എന്ന വഴിപാട് കഴിപ്പിച്ച് മോഹൻലാൽ, എന്താണ് ഈ ക്ഷേത്രം എന്നും എന്താണ് ഈ വഴിപാടിനെ പിന്നിലെ ഐതിഹ്യം എന്നും അറിയുമോ?

കണ്ണൂരിലെ ഒരു ചെറിയ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. കഴിഞ്ഞ ബുധനാഴ്ച രാവിലെ ആണ് ഇദ്ദേഹം ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. കണ്ണൂരിലെ ഇരിക്കൂർ മാമാനിക്കുന്ന മഹാദേവി ക്ഷേത്രത്തിലാണ് ഇദ്ദേഹം സന്ദർശനം നടത്തിയത്. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു താരം ക്ഷേത്രത്തിൽ എത്തിയത്. ദർശനം നടത്തിയ ഉടനെ തന്നെ താരം മടങ്ങുകയും ചെയ്തു. പിന്നീട് വിവിധ പരിപാടികളിൽ താരം കണ്ണൂരിൽ തന്നെ പങ്കെടുക്കുകയും ചെയ്തു.

- Advertisement -

അതേസമയം അധികം ആരും കേട്ടിട്ടില്ലാത്ത ഒരു ക്ഷേത്രം ആയിരിക്കും മാമാനിക്കുന്ന ക്ഷേത്രം. എന്നാൽ ഈ ക്ഷേത്രത്തിന് പിന്നിൽ വലിയ ചരിത്രവും ഐതിഹ്യവും ഉണ്ട്. ഇവിടുത്തെ പ്രശസ്തമായ മറിക്കോത്തൻ എന്ന വഴിപാട് വിശ്വാസികൾക്കിടയിൽ വളരെ പ്രസിദ്ധമാണ്. നമ്മുടെ ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങുവാൻ വേണ്ടി ചെയ്യുന്ന ഒരു വഴിപാട് ആണ് ഇത്. ഉരിച്ച തേങ്ങ കൊത്തുന്നത് ആണ് ചടങ്ങ്.

ഉഗ്രരൂപത്തിൽ ദേവി കുടിയിരിക്കുന്ന ക്ഷേത്രമാണ് ഇത് എന്നാണ് ഐതിഹ്യം പറയുന്നത്. 1980 വരെ കോഴി അറവ് ഇവിടെ പതിവായിരുന്നു. കണ്ണൂരിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തിരക്കുള്ള കണ്ണൂരിലെ ക്ഷേത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയുണ്ട്. ദുർഗ, ഭദ്രകാളി ഭാവത്തിലാണ് പരാശക്തിയുടെ പ്രതിഷ്ഠ ഇവിടെയുള്ളത്. ശിവൻ, ക്ഷേത്രപാലൻ (കാലഭൈരവ), ശാസ്താവ്, നാഗരാജാവ് എന്നിവ ആണ് ഇവിടത്തെ ഉപദേവത പ്രതിഷ്ഠകൾ.

എന്തായാലും മോഹൻലാലിന്റെ വര പോലെ ഈ ക്ഷേത്രം വീണ്ടും പ്രശസ്തി ആർജ്ജിച്ചിരിക്കുകയാണ്. നിരവധി ആളുകൾ ആയിരിക്കും ഇനി ഈ ക്ഷേത്രത്തിലേക്ക് വരുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. മുണ്ടും നേരിയതും മാത്രം ധരിച്ചാണ് മോഹൻലാൽ ഇവിടെ ദർശനത്തിന് എത്തിയത്. പിന്നീട് വഴിപാട് കഴിക്കുന്ന വീഡിയോയും ഇപ്പോൾ വലിയ രീതിയിൽ സമൂഹം മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

9 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

9 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

15 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

20 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago