പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ് പരാതി നൽകി. 3,000 കോടി പണം പാവപ്പെട്ടവർക്ക് നല്കുമെന്ന പരാമർശത്തിന്മേലാണ് പരാതി. പണം നല്കുമെന്ന് വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്നാണ് ടിഎംസി പരാതിയിൽ പറയുന്നത്.
മറ്റൊന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിനിടെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ. കേരള സർക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് പൂർണ്ണ പരാജയമാണെന്ന് നിർമല സീതാരാമൻ ആരോപിച്ചു. 2016 മുതൽ തുടങ്ങിയതാണ് കേരളത്തിന്റെ പ്രശ്നം, കടം എടുക്കാൻ പരിധിയുണ്ട്, എന്നാൽ പരിധിയും കഴിഞ്ഞു തിരിച്ചടക്കാൻ കഴിയാത്ത രീതിയിലാണ് നിലവിൽ കേരളത്തിന്റെ കടമെടുപ്പെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി.