മലയാളികളുടെ പ്രിയതാരമാണ് ടോവിനോ തോമസ്. പ്രണയ വിവാഹമായിരുന്നു താരം ചെയ്തത്. ലിഡി ആണ് ടോവിനോയുടെ പത്നി. ദീർഘകാലത്തെ പ്രണയ ശേഷമാണ് ഇരുവരും വിവാഹിതരായത്. പ്ലസ് ടു മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഒരുപാട് കാലം പുറകെ നടന്നിട്ടാണ് അവസാനം ഇഷ്ടം സമ്മതിച്ചത് എന്ന് ടോവിനോ തന്നെ പറഞ്ഞിട്ടുണ്ട്.
ഏതാണ്ട് എട്ടു വർഷങ്ങൾക്കു മുൻപാണ് താരം വിവാഹിതനാകുന്നത്. ഇപ്പോഴിതാ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ഉണ്ടായ പ്രതികരണങ്ങളെ കുറിച്ച് പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് ടോവിനോ ഇതിനെക്കുറിച്ച് വ്യക്തമായി സംസാരിച്ചത്. ചേട്ടനാണ് തനിക്കുവേണ്ടി എപ്പോഴും സംസാരിച്ചിരുന്നത് എന്ന് ടോവിനോ പറയുന്നു.
വീട്ടിൽ പപ്പയോട് തൻറെ കാര്യം സംസാരിച്ചത് ചേട്ടനാണ്. അവന് ഇഷ്ടമുള്ള ആളെയല്ലേ അവൻ വിവാഹം ചെയ്യേണ്ടത് എന്നൊക്കെ പപ്പയോട് ചേട്ടൻ ചോദിച്ചു. അതും വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു ഇതൊക്കെ. തന്നെക്കാൾ ഒരു വയസ്സ് മാത്രം മൂത്തതാണ് ചേട്ടൻ.
സംഭവം വീട്ടിൽ അറിഞ്ഞപ്പോൾ അപ്പൻ ആദ്യം കുറച്ചൊക്കെ ദേഷ്യത്തിൽ ആയിരുന്നു. അന്ന് തനിക്ക് 19 വയസ്സ് മാത്രമാണ് പ്രായം. ഈ കാര്യം വീട്ടിൽ അറിയുന്നത് താൻ പറഞ്ഞിട്ടല്ല. ആ സമയത്ത് വീട് കോടതി പോലെ ആയിരുന്നു. അപ്പൻ ജഡ്ജിയും ചേട്ടൻ തൻറെ വക്കീലും ആയിരുന്നു. അതുപോലെതന്നെ നീ ആരെ വിവാഹം ചെയ്താലും അവൾ തൻറെ മോളായിരിക്കും എന്ന് അപ്പൻ പറഞ്ഞിരുന്നു. അതല്ലാതെ ചില സിനിമയിലൊക്കെ കാണുന്നതുപോലെ വീട്ടിൽ നിന്ന് പുറത്താക്കി പാതി സ്വത്ത് തരില്ല എന്ന് പറയുന്ന അപ്പന്മാരെ പോലെയല്ല എന്ന് അപ്പൻ തന്നെ തീർത്തു പറഞ്ഞു. പക്ഷേ ഈ പ്രായത്തിൽ നിനക്ക് തീരുമാനമെടുക്കാനുള്ള പക്വതയുണ്ടോ എന്ന് തനിക്കറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു എന്ന് ടോവിനോ പറയുന്നു.