മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടന്മാരിൽ ഒരാളാണ് ടോവിനോ തോമസ്. തൻറെ സ്വപ്രയത്നത്തിലൂടെ ആണ് താരം മലയാളത്തിൽ സ്ഥാനം ഉറപ്പിച്ചത്. ഇന്ന് നിരവധി ആരാധകരാണ് ടോവിനോക്ക് ഉള്ളത്. സഹനടൻ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും ആണ് താരം മലയാളത്തിൽ സ്ഥാനം ഉറപ്പിച്ചത്. ഇപ്പോൾ മലയാളത്തിലെ മൂല്യമേറിയ നടന്മാരിൽ ഒരാളാണ് ഇദ്ദേഹം.
ഇദ്ദേഹത്തിൻറെ സിനിമകൾക്കുവേണ്ടി ആരാധകർ കണ്ണിലെണ്ണയൊഴിച്ച് ആണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ടോവിനോയെ പോലെ ആരാധകർക്ക് ഇവരും പ്രിയപ്പെട്ടവരാണ്. ഒരു മകളും മകനും ആണ് താരത്തിന് ഉള്ളത്. ഇസ എന്ന് മകളുടെ പേരും മഹാനെന്ന് മകൻറെ പേരുമാണ്. കടലിൽ നോക്കിയിരിക്കുന്ന മക്കളുടെ ചിത്രമാണ് ഇത്.
View this post on Instagram
തൻറെ കുഞ്ഞിന് ചേർത്തുപിടിച്ചുകൊണ്ട് കടൽക്കരയിൽ ഇസ ഇരിക്കുന്നു. അവർ മായാജാലം കാണുന്നു. കാരണം അവർ അത് അന്വേഷിക്കുന്നു. താരം കുറിച്ചത് ഇങ്ങനെ. എന്തായാലും മികച്ച പ്രതികരണമാണ് ചിത്രം ഇപ്പോൾ നേടുന്നത്.
മകൾ വന്നതോടെ തന്നെ ലോകം മാറിയെന്ന് താരം മുമ്പ് പറഞ്ഞിട്ടുണ്ട്. അച്ഛൻ എന്ന വേഷം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും താരം പറഞ്ഞിരുന്നു. താര നായകനായി വാശി എന്ന ചിത്രം പുറത്തിറങ്ങാനുള്ള ഒരുക്കത്തിലാണ്. കീർത്തി സുരേഷ് ആണ് ഇതിൽ നായിക.