Technology

റഷ്യയില്‍ ലൈവ് സ്ട്രീമിംഗ് നിര്‍ത്തി ടിക്‌ടോക്

യുക്രൈന്‍ സൈനിക നീക്കത്തിന് പിന്നാലെ റഷ്യയ്ക്ക് തിരിച്ചടിയുമായി മറ്റൊരു ആഗോള ടെക് കമ്പനിയും. പ്രമുഖ വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക് റഷ്യയില്‍ ലൈവ് സ്ട്രീമിംഗ് നിര്‍ത്തിവച്ചു. പുതിയ കണ്ടെന്റുകള്‍ പോസ്റ്റ് ചെയ്യുന്നതും നിര്‍ത്തിയിട്ടുണ്ട്. റഷ്യയുടെ പുതിയ വ്യാജവാര്‍ത്താ നിയമത്തോടുള്ള പ്രതികരണമായാണ് നടപടിയെന്നാണ് അറിയുന്നത്.

- Advertisement -

റഷ്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്ന് ടിക്‌ടോക്കിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം പറഞ്ഞു. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി പൂര്‍ണമായും സേവനങ്ങള്‍ എപ്പോള്‍ പുനരാരംഭിക്കാനാകുമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.
വ്യാജവാര്‍ത്തകള്‍ തടയാനുള്ള കമ്പനിയുടെ പ്രത്യേക വിഭാഗത്തില്‍ റഷ്യന്‍, യുക്രൈന്‍ അടക്കം 60ലേറെ ഭാഷകള്‍ സംസാരിക്കുന്നവരുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.

ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് ഞായറാഴ്ച റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. റഷ്യയില്‍ ആരംഭിക്കാനിരിക്കുന്ന ഭാവിപദ്ധതികളെല്ലാം തത്ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂടൂബ് തുടങ്ങിയ ടെക്ക് ഭീമന്മാരും പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Rathi VK

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

3 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

5 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

6 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

6 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

6 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

6 hours ago