Technology

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസ് പുറത്തിറക്കി വോള്‍വോ

ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ അവരുടെ ഏറ്റവും പുതിയ ബസുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. വോള്‍വോ 9600 പ്ലാറ്റ്ഫോമില്‍പ്പെട്ടതാണ് ഈ ബസ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസാണിതെന്നാണ് വോള്‍വോയുടെ അവകാശവാദം.

- Advertisement -

15 മീറ്റര്‍ നീളമുള്ള ഈ ബസില്‍ 55 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക. 40 ബെര്‍ത്തുകള്‍ ഉണ്ടാകും. 1.5 മീറ്റര്‍ നീളമുള്ള മറ്റൊരു വേരിയന്റില്‍ 47 പേര്‍ക്ക് സഞ്ചരിക്കാനാകും. ഇതില്‍ 36 സ്ലീപ്പര്‍ ബെര്‍ത്തുകളാണ് ഉണ്ടാകുക. ഓരോ ബെര്‍ത്തിനും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടും പ്രത്യേകമായ എസി വെന്റുകളും റീഡിങ് ലൈറ്റുകളുമുണ്ടാകും. 15 മീറ്റര്‍ വേരിയന്റില്‍ കോച്ചിനുള്ളില്‍ സ്റ്റോറേജ് ഷെല്‍ഫുകള്‍ ഉണ്ടാകും.

സുരക്ഷയിലേക്ക് വന്നാല്‍ ഇലക്ട്രോണിക്ക് ബ്രേക്കിങ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് എയ്ഡ്, ഇഎസ്പി, എബിഎസ് എന്നിവയെല്ലാം വോള്‍വോ 9600 ന്റെ ഭാഗമാണ്. ഓരോ രണ്ട് മീറ്ററിലും പാനിക്ക് ബട്ടണും സ്വയം പ്രകാശിക്കുന്ന എമര്‍ജന്‍സി ലൈറ്റുകളും വാഹനത്തിലുണ്ട്.

വോള്‍വോയുടെ ബംഗളൂരുവിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഈ ബസിന് മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി പേര്‍ക്ക് സഞ്ചരിക്കാനാവുന്നത് കൊണ്ട് വാഹനം ഓപ്പറേറ്റ് ചെയ്യുന്നത് കൂടുതല്‍ ലാഭകരമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1.3 കോടി മുതല്‍ 2 കോടി വരെ വില വരുന്ന വോള്‍വോ 9600 രണ്ടു മാസത്തിനുള്ളില്‍ ഡെലിവറി ആരംഭിക്കും.

Rathi VK

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

8 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

9 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

9 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

9 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

10 hours ago