തമിഴ് നടന് അജിത് ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരില്‍ ആവേശം ഉയര്‍ത്തി ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അജിത്തിന്റെയും മഞ്ജു വാര്യരുടെയും നൃത്ത രംഗം ഉള്‍പ്പെടുത്തിയിട്ടുള്ള ‘ചില്ല ചില്ല’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്.
അനിരുദ്ധ് രവിചന്ദര്‍ , വൈശാഖ്, ജിബ്രാന് എന്നിവരാണ് പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. വൈശാഖ് എഴുതിയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മന്‍.
ഗാനം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഗാനം പുറത്ത് എത്തി 24 മണിക്കൂര്‍ തികയും മുന്നേ 8മില്യണ്‍ കാഴ്ചക്കാരാണ് ഗാനത്തിന് ഉണ്ടായിരിക്കുന്നത്. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്.
പൊങ്കല്‍ റിലീസായിട്ടാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. അതേസമയം ‘തുനിവി’ന്റെ ഓടിടി പാര്ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്ട്രീം ചെയ്യുക.
അതേസമയം തുനിവിന് ശേഷം അജിത്, വിഘ്നേഷ് ശിവന് ചിത്രത്തില്‍ നായകനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.