കര്‍ണാടകയിലെ ഉഡുപ്പിയില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. കോട്ടയം മംഗളം എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. അമല്‍ റെജി (22), അമല്‍ സി അനില്‍ (22) ആന്റണി ഷേണായി (22) എന്നിവരാണ് മരിച്ചത്.
കോളജില്‍ നിന്ന് വിനോദയാത്രക്കായി ഉഡുപ്പി സെന്റ് മേരീസ് ഐലന്ഡിലെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. നാല്പത്തിരണ്ട് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. കടല്‍തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരിച്ചവര്‍ ഉദയംപേരൂര്‍, മൂലമറ്റം സ്വദേശികളാണ്.