കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയ്ക്കിടെ വീണ്ടും മോഷണം. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ പോക്കറ്റില്‍ നിന്ന് 5000 രൂപയാണ് മോഷണം പോയത്. പോക്കറ്റില്‍ കവറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയായിരുന്നു സംഭവം നടന്നതെന്നാണ് ബാബു പ്രസാദ് പറയുന്നത്.
ജോഡോ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിനിടയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ കാണാന്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ഭാരത് ജോഡോ യാത്ര ഇന്നാണ് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. രാവിലെ കൊല്ലം പുതിയ കാവില്‍ നിന്ന് തുടങ്ങിയ യാത്രക്ക് ആലപ്പുഴ ജില്ല അതിര്‍ത്തിയായ കൃഷ്ണപുരത്ത് ഡിസിസിയുടെ നേത്യത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയിരുന്നു.