ക്ഷമ ഇല്ലായ്മ തന്നെയാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്, പ്രത്യേകിച്ച് വാഹനാപകടം. സമയം ലാഭിക്കാന്‍ വേണ്ടി ജീവന് നഷ്ടപ്പെടുത്തരുതെന്ന് പൊതു സ്ഥലങ്ങളില്‍ എഴുതി വെക്കാറുണ്ട് , എങ്കില്‍ പോലും ഇതേക്കുറിച്ച് ആരും ചിന്തിക്കുന്നില്ല . ഇനിയിപ്പോള്‍ ചിന്തിച്ചാല്‍ പോലും , ചില സാഹചര്യങ്ങളില്‍ അതില്‍ അവര്‍ ക്ഷമ കാണിക്കില്ല.
ഒട്ടും ക്ഷമയില്ലാതെ വണ്ടി ഓടിച്ചു പോകുന്ന ധാരാളം പേരെ നമ്മള് കാണാറുണ്ട്. വലിയ ട്രാഫിക് ബ്ലോക്കിനിടയിലൂടെയും വണ്ടി കൊണ്ടുപോവാനും ഇത്തരക്കാര്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അടഞ്ഞുകിടക്കുന്ന റെയില്‍വേ ഗേറ്റിലൂടെ നുഴഞ്ഞുകയറി , മറുവശത്തെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഒരു അപകടത്തിന്റെ വീഡിയോയാണ് പുറത്തുവന്നത്.
മുംബൈയില്‍ നടന്ന അപകടത്തിന്റെ വീഡിയോ ആണ് ഇത്. റെയില്‍വേഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് തുറക്കാന്‍ വേണ്ടി രണ്ടു വശത്തും ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനിടെയാണ് , ഗേറ്റിന് അടിയിലൂടെ നുഴഞ്ഞുകയറി ബൈക്ക് യാത്രികന് ട്രാക്കിലേക്ക് എത്തുന്നത്. ഈ സമയത്ത് രാജധാനി എക് സ്പ്രസ് വന്നു കൊണ്ടിരിക്കുകയായിരുന്നു. ട്രാക്കില്‍ കടന്നപ്പോഴാണ് ട്രെയിന്‍ അടുത്തെത്തി എന്ന് യാത്രികന് മനസ്സിലാക്കിയത്. ഒടുവില്‍ ജീവന് രക്ഷിക്കാന്‍ വേണ്ടി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു ഇയാള്‍.
Smithereens 2022… bike and train🙂🙂🙂 https://t.co/alAgCtMBz5 pic.twitter.com/jBwFDeGGYA
— Rajendra B. Aklekar (@rajtoday) February 14, 2022
എന്നാല്‍ ട്രെയിന്‍ തട്ടി ബൈക്ക് പൂര്‍ണമായും നശിച്ചു. ഇയാള്‍ക്ക് പരിക്കൊന്നും പറ്റിയില്ല. ശരിക്കും ഇവിടെ ക്ഷമ ഇല്ലായ്മ ത്നനെ പ്രശ്നം . വണ്ടി കടന്നു പോയി ഗേറ്റ് തുറന്നു സാവധാനം കടക്കേണ്ടതിനുപകരം ധൃതി കാണിച്ചു അപ്പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട് .
Smithereens…bike and train!😊😊😊 pic.twitter.com/3IGwtGHDLI
— Rajendra B. Aklekar (@rajtoday) January 27, 2021