മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് വി കെ പ്രകാശ്. ഒരുകാലത്ത് ഇദ്ദേഹം ഒരു വർഷത്തിൽ രണ്ടും മൂന്നും സിനിമകൾ ഒക്കെ സംവിധാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇദ്ദേഹം വളരെ സെലക്ടീവ് ആയിട്ടാണ് സിനിമകൾ ചെയ്യുന്നത്. മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സംഭാവന ചെയ്തിട്ടുള്ള സംവിധായകരിൽ ഒരാൾ കൂടിയാണ് വി കെ പ്രകാശ്. ഇപ്പോൾ ഇദ്ദേഹം ഷൈൻ ടോം ചാക്കോയെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഷൈൻ ടോം ചാക്കോ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സെറ്റിൽ വളരെ വൈകി മാത്രമാണ് എത്തുന്നത് എന്നും അത് കാരണം ബാക്കിയുള്ളവർക്ക് ഓവർടൈം വർക്ക് ചെയ്യേണ്ടിവരുന്നു എന്നുമാണ് ഇവർ തുറന്നടിച്ചത്. ഇതുകൂടാതെ അൽപ വസ്ത്രം മാത്രം ധരിച്ചുകൊണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഉള്ള സെറ്റിൽ ഓടി കളിക്കുക, ഷോട്ട് റെഡി ആകുന്ന സമയത്ത് സെറ്റിൽ നിന്നും ഓടിപ്പോവുക എന്നിവയൊക്കെയാണ് ഷൈൻ ടോം ചെയ്യുന്നത് എന്നായിരുന്നു ഇവർ പറഞ്ഞത്. ഇതിൻറെ പശ്ചാത്തലത്തിലാണ് വി കെ പ്രകാശൻ പ്രതികരണം വരുന്നത്.
സിനിമയുടെ ക്രൂവിന്റെ ഭാഗമല്ലാത്ത ഒരു ആർട്ടിസ്റ്റ് ആണ് രഞ്ജു എന്നും എന്തിനാണ് അവർ ഇത്തരത്തിലുള്ള അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്നുമാണ് വി കെ പ്രകാശ് പറയുന്നത്. ഷൈൻ തോമസ് കൃത്യസമയത്ത് ആണ് വരുന്നത്. കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഇത്തരത്തിലുള്ള പ്രസ്താവനകൾ അനാവശ്യത്തിൽ ആണ് എന്നും എന്ത് ലക്ഷം വെച്ചാണ് ഇവർ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു രഞ്ജു രഞ്ജിമാർ ഈ കാര്യം എല്ലാം തന്നെ വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള നടന്മാർക്ക് എതിരെ നിർമ്മാതാക്കൾ പരാതി തന്നാൽ ഉടൻ നടപടി എടുക്കും എന്ന് സംഘടനാ ഭാരവാഹി ഉറപ്പു നൽകുകയും ചെയ്തിരുന്നു ഈ പരിപാടിയിൽ. റിപ്പോർട്ടർ ടിവിയുടെ ചർച്ചയിൽ ആണ് ഈ കാര്യങ്ങൾ എല്ലാം തന്നെ നടക്കുന്നത്.