മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മിയക്കുട്ടി. ടോപ് സിംഗർ എന്ന പരിപാടിയിലെ മത്സരാർത്ഥി ആണ് ഇവർ. ധാരാളം ആരാധകരെ ആണ് മിയക്കുട്ടി കഴിഞ്ഞ കുറേ നാളുകൾ കൊണ്ട് സ്വന്തമാക്കിയത്. പരിപാടിയിൽ വരുന്നതിനു മുൻപ് തന്നെ താരം സമൂഹമാധ്യമങ്ങളിൽ സ്റ്റാർ ആയിരുന്നു. വാതിൽക്കൽ വെള്ളരിപ്രാവ് എന്ന ഗാനം ആലപിച്ചുകൊണ്ട് ആയിരുന്നു താരം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്. ഇതിനുശേഷമായിരുന്നു താരം പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയത്.
ഒരിക്കൽ മോഹൻലാൽ ടോപ് സിംഗർ എന്ന പരിപാടിയിൽ വന്നിരുന്നു. ആ പരിപാടിയിൽ വെച്ച് മിയക്കുട്ടി ലാലേട്ടനെ കണ്ടിരുന്നു എങ്കിലും അദ്ദേഹത്തെ അടുത്തു കാണാൻ സാധിച്ചില്ല. ഇപ്പോൾ ലാലേട്ടന്റെ വീട്ടിൽ പോയ കഥ ആണ് മിയക്കുട്ടി പറയുന്നത്. “ലാലേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട്. പക്ഷേ കാണാൻ സാധിച്ചിട്ടില്ല. സുചിത്ര ആൻറി ഇല്ലേ, ലാലേട്ടന്റെ വൈഫ്, ആൻറിക്ക് എൻറെ ഉമ്മച്ചി ഡ്രസ്സ് തയ്ച്ചു കൊടുക്കാറുണ്ട്. പക്ഷേ ലാലേട്ടന്റെ വീട്ടിൽ പോയിട്ട് എനിക്ക് ലാലേട്ടനെ കാണാൻ പറ്റിയില്ല. സിനിമയൊക്കെ കഴിഞ്ഞു വന്ന് ലാലേട്ടൻ കിടന്നുറങ്ങുകയായിരുന്നു. ലാലേട്ടന്റെ വീട്ടിൽ വലിയ ഒരു പൂച്ചയെ കണ്ടു” – മിയക്കുട്ടി വളരെ നിഷ്കളങ്കമായി പറയുന്നു.
മോഹൻലാലിൻറെ അമ്മയ്ക്ക് മിനക്കുട്ടി പാട്ടൊക്കെ പാടി കൊടുക്കാറുണ്ട്. അമ്മയ്ക്ക് വയ്യ എന്നും അമ്മ കിടപ്പിലാണ് എന്നുമാണ് മിയക്കുട്ടി പറയുന്നത്. അമ്മയ്ക്ക് പല്ലൊന്നും ഇല്ല എന്നും അതുകൊണ്ട് പറയുന്നത് ഒക്കെ അതുപോലെയാണ് എന്നുമാണ് മിയക്കുട്ടി വളരെ നിഷ്കളങ്കമായി പറയുന്നത്. ലാലേട്ടന്റെ അമ്മയ്ക്ക് കുറെ പാട്ടുകൾ പാടി കൊടുത്തിട്ടുണ്ട് എന്നും സുചിത്ര ആൻറിയുടെ ഒപ്പം ഫോട്ടോ എല്ലാം എടുത്തിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്.
എംജി അങ്കിൾ സ്ഥിരമായി വഴക്കു കൂടാൻ വരും എന്നും അതാണ് ഞാനും വഴക്ക് കൂടുന്നത് എന്നുമാണ് മിയക്കുട്ടി പറയുന്നത്. ദുൽഖർ സൽമാനെ വലിയ ഇഷ്ടമാണ് എന്നും നല്ല അഭിനയമാണ് എന്നും മിയക്കുട്ടി കൂട്ടിച്ചേർത്തു. മധു അങ്കിളിനെ വളരെ ഇഷ്ടമാണ് എന്നും അദ്ദേഹം വിളിക്കാറുണ്ട് എന്നും മിയ കൂട്ടി കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മിയ കുട്ടി ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.