മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ധാരാളം സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ ആണ് നിമിഷ സജയൻ. ധാരാളം അവാർഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ ഒരു പോസ്റ്റർ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
പെട്ടെന്ന് നോക്കിയിട്ട് മലയാളികൾക്ക് സംഗതി ഒന്നും മനസ്സിലായില്ല. ഹിന്ദി പോസ്റ്റർ ആണ് എന്നാണ് പലരും ആദ്യം കരുതിയത്. എന്നാൽ ഹിന്ദി അറിയാവുന്നവർക്ക് പോലും പോസ്റ്ററിൽ എഴുതിയിരിക്കുന്നത് എന്താണ് എന്ന് മനസ്സിലാകുന്നില്ല. അപ്പോഴാണ് ഇത് ഹിന്ദിയിൽ അല്ല എഴുതിയിരിക്കുന്നത് എന്ന് എല്ലാവർക്കും കത്തിയത്. മറാട്ടി ഭാഷയിലാണ് സംഭവം എഴുതിയിരിക്കുന്നത്.
നിമിഷ ഇപ്പോൾ ഒരു മറാട്ടി സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു വിനായക ചതുർത്തി. വിനായക ചതുർത്ഥി ആശംസകൾ അർപ്പിച്ചുകൊണ്ട് ആണ് താരം ഇപ്പോൾ ഈ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ധാരാളം ആളുകൾ ആണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മഹാരാഷ്ട്രയിലെ വലിയ ഉത്സവമാണ് വിനായക ചതുർത്തി. അതേസമയം ഹവാഹവാഈ എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മഹേഷ് തിലേക്കർ എന്ന വ്യക്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.