സിനിമ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിന് കാരണം സിനിമ താരങ്ങളെ നമ്മൾ നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. അവരെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ ചെറിയ വിശേഷങ്ങൾ പോലും നമ്മൾ വലിയ പ്രാധാന്യത്തോടെ ആണ് ഏറ്റെടുക്കുന്നത്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രമാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു നടിയുടെ ചിത്രമാണ് ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങൾ ഇപ്പോൾ ചർച്ചാവിഷയമായി ഏറ്റെടുത്തിരിക്കുന്നത്. ഗണപതി ഭഗവാനെ തൊഴുന്ന ഒരു നടിയുടെ ചിത്രമാണ് ഇത്. എന്നാൽ ഒറ്റനോട്ടത്തിൽ ഇത് ഒരു സിനിമാനടി ആണ് എന്ന് നിങ്ങൾക്ക് തോന്നില്ല. കാരണം മേക്കപ്പ് ഒന്നും ഇല്ലാതെ വളരെ സിമ്പിൾ ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്.
ബോളിവുഡ് സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇത്. ഉത്തരേന്ത്യയിലെ വലിയ ആഘോഷങ്ങളിൽ ഒന്നാണ് വിനായക ചതുർത്തി. വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോൾ ഗണേശ ഭഗവാനെ തൊഴുന്ന ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. ധാരാളം ആളുകൾ ആണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വലിയ സിനിമാതാരം ആയിട്ടും സാധാരണക്കാരെ പോലെ ഇതുപോലെ എളിമയുള്ള വേഷം ധരിച്ചു ചിത്രങ്ങൾ പങ്കുവെക്കാൻ താരം കാണിച്ച മനസ്സ് വളരെ വലുതാണ് എന്നാണ് മലയാളികൾ പറയുന്നത്.
ബജരംഗി ഭായിജാൻ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറിയ താരമാണ് ഇവർ. ഹർഷാലി മൽഹോത്ര എന്നാണ് നടിയുടെ പേര്. ആദ്യത്തെ സിനിമയ്ക്ക് ശേഷം ധാരാളം ഓഫറുകൾ താരത്തെ തേടി എത്തിയിരുന്നു. എന്നാൽ സൽമാൻ ഖാൻ തന്നെ ഇടപെട്ട് ഇതെല്ലാം ഒഴിവാക്കുകയായിരുന്നു എന്നാണ് താരം തന്നെ ഇടയ്ക്ക് പറഞ്ഞത്. ഇപ്പോൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും വലുതായിട്ട് ഒരു നായിക ആയി ലോഞ്ച് ചെയ്യാം എന്നുമായിരുന്നു സൽമാൻ ഖാൻ പറഞ്ഞത്. ഇപ്പോൾ ചെറിയ വേഷങ്ങൾ ചെയ്താൽ അത് ഭാവിയിൽ കിട്ടാൻ പോകുന്ന വേഷങ്ങളെ ബാധിക്കും എന്നും സൽമാൻ കൂട്ടിച്ചേർത്തു.