മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നിരഞ്ജൻ നായർ. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി മലയാളം പരമ്പരകളിൽ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ധാരാളം ആരാധകർ ആണ് ഇദ്ദേഹത്തിന് കേരളത്തിലുള്ളത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ കുറച്ചു ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ആണ് താരം ഈ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെച്ചത്.
“ഹൃദയത്തോട് ചേർത്തു കൊത്തിവെച്ച പ്രിയപ്പെട്ടവൾക്ക് ഹൃദയത്തിൻറെ സ്പന്ദനം ചേർത്തു എഴുതിയ പ്രണയദിന ആശംസകൾ” ഇതായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മനോഹരമായ രണ്ടു ചിത്രങ്ങളും താരം ഇതിനൊപ്പം പങ്കുവച്ചു. എന്നിട്ട് താരം ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു. കുറച്ചു ലേറ്റ് ആയി പോയി എന്ന്. എന്തായാലും മനോഹരമായ ചിത്രങ്ങൾ തന്നെയാണ് കാരണം പങ്കുവെച്ചത് എന്നാണ് ആരാധകർ പറയുന്നത്.
ഭാര്യ ഗർഭിണി ആയിരിക്കുമ്പോൾ എടുത്ത ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചത്. അടുത്തിടെ ആയിരുന്നു ഇവർക്ക് ഒരു ആൺ കുട്ടി ജനിച്ചത്. ദൈവിക് എന്നായിരുന്നു കുട്ടിയുടെ പേര്. കുഞ്ഞ് ജനിച്ചതിനുശേഷം കുഞ്ഞിൻറെ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവയ്ക്കാറുണ്ട്. എന്തായാലും ഇപ്പോൾ ഈ പുതിയ ചിത്രങ്ങളും ഇരുകൈയും നീട്ടി ആണ് മലയാളികൾ എല്ലാവരും തന്നെ സ്വീകരിച്ചത്.