മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കൊല്ലം തുളസി. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഇദ്ദേഹം മലയാള സിനിമയിൽ സജീവമാണ്. പലതരത്തിലുള്ള വേഷങ്ങളാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. കോമഡി വേഷങ്ങൾ മുതൽ വില്ലൻ വേഷങ്ങൾ വരെ ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഒരു പക്ഷേ ഇദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ നമുക്ക് ആദ്യം മനസ്സിലേക്ക് വരുന്നത് ഒന്നെങ്കിൽ ഒരു രാഷ്ട്രീയക്കാരൻ കഥാപാത്രം അല്ലെങ്കിൽ ഒരു പോലീസ് കഥാപാത്രമായിരിക്കും എന്നതാണ് വസ്തുത.
ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിൻറെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. നിങ്ങളാരെങ്കിലും യൂറിൻ തെറാപ്പി എന്ന് കേട്ടിട്ടുണ്ടോ? സകല രോഗങ്ങൾക്കും മൂത്രം ഒരു പ്രതിവിധി ആണ് എന്നാണ് പറയപ്പെടുന്നത്. താൻ സ്വന്തം മൂത്രം കുടിക്കാറുണ്ട് എന്നും അത് ഉപയോഗിച്ച് മുഖം കഴുകാറുണ്ട് എന്നുമാണ് കൊല്ലം തുളസി പറയുന്നത്. ഒരു സുഹൃത്ത് വഴിയാണ് താൻ ഇതിനെ കുറിച്ച് അറിഞ്ഞത് എന്നും താരം കൂട്ടിച്ചേർത്തു. ഒരു സുഹൃത്ത് വഴി വായിച്ച പുസ്തകത്തിൽ ആയിരുന്നു ഈ തെറാപ്പിയെ കുറിച്ച് പറയുന്നത്.
യൂറിൻ തെറാപ്പിയെക്കുറിച്ച് ശാസ്ത്രം മാത്രമല്ല പറയുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട മൂന്നു മതങ്ങളുടെ പുസ്തകത്തിലും ഇതിനെക്കുറിച്ച് പറയുന്നുണ്ട് എന്നാണ് താരം പറയുന്നത്. ബൈബിൾ, ഖുറാൻ, മറ്റു ഹിന്ദു പുരാണങ്ങളിൽ എല്ലാം തന്നെ ഇതിനെ കുറിച്ച് പറയുന്നുണ്ട് എന്നാണ് കൊല്ലം തുളസി പറയുന്നത്. ഇപ്പോൾ ഇതിനെ കുറിച്ച് കേട്ടപ്പോൾ ഒന്നു പരീക്ഷിക്കുവാൻ ഉള്ള തയ്യാറെടുപ്പിലാണ് മലയാളികൾ എല്ലാവരും തന്നെ. എന്നാൽ ചിലർക്ക് എങ്ങനെ തുടങ്ങും എന്ന കാര്യത്തിൽ മടിയുണ്ട്. അതിനെക്കുറിച്ചും കൊല്ലം തുളസി പറയുന്നുണ്ട്.
“ആദ്യമൊക്കെ എനിക്കും മടിയുണ്ടായിരുന്നു. പിന്നീട് സ്വന്തം മൂത്രം കുടിക്കുവാൻ തുടങ്ങി. രാവിലെയും ഉച്ചയ്ക്കും മൂത്രം കുടിക്കുക. കണ്ണിൽ എഴുതുക. കുലുക്കുഴിയുകയും ചെയ്യും. മുഖം കഴുകും” – ഇത്തരത്തിലുള്ള ഒരുപാട് പ്രക്രിയകളാണ് മൂത്രം കൊണ്ട് കൊല്ലം തുളസി ചെയ്യുന്നത്. ഇതുകൊണ്ട് വലിയ മാറ്റങ്ങൾ ഉണ്ടായി എന്നാണ് താരം പറയുന്നത്. സകല രോഗങ്ങൾക്കും ഒരു പ്രതിവിധിയാണ് മൂത്രം എന്നും താരം കൂട്ടിച്ചേർത്തു.