മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഇന്ദ്രൻസ്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഇദ്ദേഹം മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. ഹാസ്യ കഥാപാത്രങ്ങളെ ആണ് ഇദ്ദേഹം കൂടുതൽ അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ തവണ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുള്ളത് താരങ്ങളിൽ ഒരാൾ കൂടിയാണ് ഇന്ദ്രൻസ്. കുടക്കമ്പി, അസ്ഥികൂടം എന്നിങ്ങനെയുള്ള പേരുകളിൽ ഇദ്ദേഹത്തിൻറെ കഥാപാത്രങ്ങളെ വിശേഷിപ്പിക്കുന്നത് ഒരുകാലത്ത് മലയാള സിനിമയിൽ സ്ഥിരമായിരുന്നു. എന്നാൽ ഇന്ന് വലിയ രീതിയിലുള്ള മാറ്റങ്ങൾ ആണ് മലയാളസിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഇന്ദ്രൻസ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് വലിയ രീതിയിലുള്ള ഒരു മാറ്റം വരുത്തിയത് അഞ്ചാം പാതിര എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച അതിഥി കഥാപാത്രത്തിന് ശേഷമായിരുന്നു. ഇന്ദ്രൻസ് എന്ന നടൻറെ റേഞ്ച് എത്രത്തോളം ആണ് എന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞത് വേഷത്തിലൂടെ ആയിരുന്നു. എന്നാൽ അതിനു മുമ്പും അദ്ദേഹം സ്വഭാവ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കേരള ചലച്ചിത്ര ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചത്. ഹോം എന്ന സിനിമയിലെ പ്രകടനത്തിന് അദ്ദേഹത്തിന് അവാർഡ് നിഷേധിച്ചു എന്ന് ആരോപിച്ചു കൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ജോജു ജോർജ്ജ്, ബിജു മേനോൻ എന്നിവർക്ക് ആയിരുന്നു ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. എന്നാൽ ഹോം എന്ന സിനിമ മാത്രമല്ല കൂടുതൽ എന്ന സിനിമയും ഈ വർഷം മത്സരിച്ചിരുന്നു എന്നതാണ് സത്യം.
നിരവധി ആളുകൾ പ്രതീക്ഷിച്ചത് ഹോം എന്ന സിനിമയ്ക്ക് ഇന്ദ്രൻസ് ചേട്ടന് അവാർഡ് ലഭിച്ചില്ലെങ്കിൽ സാരമില്ല, അടുത്ത വർഷം ഉടൽ എന്ന സിനിമയിലെ അദ്ദേഹത്തിൻറെ പ്രകടനത്തിന് എന്തായാലും അവാർഡ് കിട്ടുമെന്ന് ആയിരുന്നു. എന്നാൽ സത്യകഥ എന്താണെന്നാൽ ഉടൽ എന്ന സിനിമ ഈ വർഷം തന്നെ ആയിരുന്നു മത്സരിച്ചത്. എന്നാൽ അവാർഡുകൾ ഒന്നുംതന്നെ കിട്ടിയില്ല എന്നതാണ് സങ്കടകരമായ വസ്തുത. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ് നടി ദുർഗ്ഗാ കൃഷ്ണൻ. ഇൻസ്റ്റഗ്രാമിൽ ആണ് ദുർഗ കൃഷ്ണ പ്രതികരണം നടത്തിയിരിക്കുന്നത്. ദുർഗ കൃഷ്ണ പങ്കുവെച്ച് പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം: