2023 ഓടെ ഇലക്ട്രിക് വാഹന രംഗത്തേക്ക് ഹോണ്ട കടക്കും എന്നായിരുന്നു ചില റൂമറുകൾ. ഇതിൻറെ വാർത്ത നേരത്തെ വന്നിരുന്നെങ്കിലും ഹോണ്ടയുടെ പുതിയ ഒരു തീരുമാനം ഇന്നിപ്പോൾ വളരെ ചർച്ച ചെയ്യപ്പെടുകയാണ്. ചൈനയിൽ അവതരിപ്പിച്ച യു-ഗോ ഇലക്ട്രിക് സ്കൂട്ടർ കമ്പനി ഇന്ത്യയിലേക്ക് എത്തിച്ചേരുമെന്നാണ് ആണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. തങ്ങളുടെ ആക്ടീവ ഇലക്ട്രിക് രൂപത്തിൽ അവതരിപ്പിക്കാൻ ആയിരുന്നു ഹോണ്ടയുടെ മുൻ പ്ലാനുകൾ. യു-ഗോ ഇന്ത്യയിൽ എത്തിക്കുന്നതിന് ഭാഗമായി ഇതിനുവേണ്ടിയുള്ള ഉള്ള പേറ്റൻ്റും ഹോണ്ട ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു.
ഹോണ്ട യു-ഗോ റെഗുലർ, ലോ-സ്പീഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ എത്തിക്കുന്നത്. യു-ഗോ ഇവിക്ക് 1.2 kW റേറ്റുചെയ്ത പവറും 1.8 kW പീക്ക് പവറും ഉണ്ട്. മോട്ടോർ പരമാവധി 88 ശതമാനം കാര്യക്ഷമത നൽകുന്നവെന്നാണ് കമ്പനി അവകാശവാദം.
സ്കൂട്ടറിൻ്റേ പരമാവധി വേഗത 53 കിലോമീറ്റർ ആണെന്നു ഇവർ ബ്രാൻഡ് പറയുന്നു. ഒറ്റ ചാർജിൽ 65 കിലോമീറ്ററിന് മുകളിൽ റൈഡിംഗ് റേഞ്ചും കണക്കാക്കിയിട്ടുണ്ട്. നഗരങ്ങളിലെ യാത്രാ ഉപഭോക്താക്കളെ കേന്ദ്രീകരിചുള്ള ഈ സീറോ എമിഷൻ സ്കൂട്ടറിന്റെ വില 7,988 ചൈനീസ് യുവാനാണ്. ഏകദേശം 93,000 ഇന്ത്യൻ രൂപ.
ഡിസൈൻ നോക്കിയാൽ ഈ ഇലക്ട്രിക് സ്കൂട്ടറിനായി കമ്പനി നീറ്റായ മിനിമൽ രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത് എന്ന് കാണാം. വലിയ ഫുട്ബോർഡ്, ബാറ്ററി സ്റ്റാറ്റസ്, റേഞ്ച്, മോഡ്, സ്പീഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങളുള്ള എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, ആന്റി-തെഫ്റ്റ് അലാറം, 26 ലിറ്റർ മൊത്തത്തിലുള്ള അണ്ടർസ്റ്റോറേജ് സ്പേസ് എന്നിവയാണ് ഹോണ്ട യു-ഗോയിലെ ചില പ്രധാന സവിശേഷതകൾ. ഇതിനു പുറമെ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, ഷാർപ്പ് എൽഇഡി ടെയിൽ ലാമ്പ്, ഇന്റഗ്രേറ്റഡ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, സിംഗിൾ പീസ് ബ്ലാക്ക് സീറ്റ് എന്നിവയാൽ ചുറ്റപ്പെട്ട ബോക്സി എൽഇഡി ഹെഡ്ലാമ്പുള്ള മുൻഭാഗം എന്നിവയും ഹോണ്ട യു-ഗോ ഇലക്ട്രിക് സ്കൂട്ടറിനെ പ്രത്യേകത ഉള്ളതാക്കുന്നു.