മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അപ്സര രത്നാകരൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ പരമ്പരകളിൽ ആയിരുന്നു താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ സാന്ത്വനം എന്ന പരമ്പരയിലാണ് താരം അഭിനയിച്ചു വരുന്നത്. പരമ്പരയിൽ ഒരു വില്ലത്തി ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. എങ്കിലും ഈ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.
അടുത്തിടെ ആയിരുന്നു താരം വിവാഹിതയായത്. ആൽബി ഫ്രാൻസിസ് എന്നാണ് ഭർത്താവിൻറെ പേര്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹം ചെയ്തത്. ആദ്യമൊക്കെ ഇവരുടെ പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ പിന്നീട് വീട്ടുകാർ സപ്പോർട്ട് ചെയ്തുകൊണ്ട് എത്തുകയായിരുന്നു.
ഇവരെപ്പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു താരമാണ് ജിഷിൻ മോഹൻ. കഴിഞ്ഞ കുറേ വർഷങ്ങളായി ഇദ്ദേഹം ടെലിവിഷൻ മേഖലയിൽ സജീവ സാന്നിധ്യമാണ്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിൽ ജിഷിൻ അവതരിപ്പിച്ച കഥാപാത്രത്തെ മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കില്ല. ഒരു കുട്ടിത്തം നിറഞ്ഞ കഥാപാത്രത്തെയായിരുന്നു ജിഷിൻ അതിൽ അവതരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ ഇവർ മൂന്നുപേരും ഒരുപോലെ സജീവമാണ്.
ഇപ്പോൾ അപ്സരയ്ക്കും ആൽബിക്കും ജിഷിൻ നൽകിയ എട്ടിൻറെ പണി ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇരുവരും തമ്മിൽ സംസാരിച്ചിരിക്കുന്ന വീഡിയോ അവർ അറിയാതെ ജിഷിൻ എടുത്തു. എന്നിട്ട് അതിൽ സിനിമയിലെ നർമ്മ സംഭാഷണം ചേർക്കുകയാണ് ജിഷിൻ. എന്തായാലും വീഡിയോ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ലൊക്കേഷൻ സമയത്തെ വിനോദം എന്നാണ് അപ്സര ഇതിനു നൽകിയ ക്യാപ്ഷൻ. ചെയ്തത് വല്ലാത്ത ചതിയായിപ്പോയി എന്നും പറയാൻ താരം മറന്നില്ല.
View this post on Instagram