മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശില്പ ഷെട്ടി. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല. ബോളിവുഡ് സിനിമകളിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഗ്ലാമർ വേഷങ്ങളാണ് ഇവർ കൂടുതലായി അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മലയാളി യുവാക്കൾക്കിടയിലും ഇവർക്ക് ആരാധകർ ധാരാളമാണ്.
കഴിഞ്ഞദിവസമാണ് നടിയുടെ മുംബൈയിലെ ജൂഹുവിലെ വീട്ടിൽ മോഷണം നടന്നത്. മോഷണം നടന്നതായും വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതായും താരം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇവരെ ഇപ്പോൾ ചോദ്യം ചെയ്തു വരികയാണ് എന്നാണ് പോലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് മാധ്യമങ്ങളെ അറിയിക്കുമെന്നും പോലീസ് പറയുന്നുണ്ട്.
അതേസമയം താരം ഇപ്പോൾ കുടുംബസമേതം ഇറ്റലിയിലാണ് കഴിയുന്നത്. അടുത്തിടെ ആയിരുന്നു താരത്തിന്റെ പിറന്നാൾ നടന്നത്. പിറന്നാൾ ആഘോഷ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
അതേസമയം നടിയുടെ ഭർത്താവ് രാജ് കുന്ദ്ര അടുത്തിടെ വലിയ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. വെബ് സീരീസിന്റെ മറവിൽ പോൺ സിനിമകൾ നിർമ്മിക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്യുന്നു എന്ന കുറ്റത്തിന് ആയിരുന്നു ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. നീണ്ട നിയമ പോരാട്ടത്തിനുള്ളിൽ ഇദ്ദേഹത്തെ ജാമ്യത്തിൽ വിടുകയായിരുന്നു.