മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം തന്റെ കരിയർ മലയാളം സിനിമയിൽ ആരംഭിക്കുന്നത്. പക്ഷേ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയാണ് താരത്തിന് കരിയറിലെ വഴിത്തിരിവായി മാറിയത്. ഇപ്പോൾ നിരവധി ഉദ്ഘാടന പരിപാടികളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൂടാതെ ഒരു സംരംഭക എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി കൊണ്ടിരിക്കുകയാണ്.
അതേസമയം തനിക്ക് ഇതുവരെ പ്രണയാഭ്യർത്തനകൾ ഒന്നും വന്നിട്ടില്ല എന്നാണ് താരം പറയുന്നത്. തന്റെ ആരാധകർ എല്ലാവരും തന്നെ തന്നോട് നല്ല രീതിയിൽ ആണ് പെരുമാറുന്നത് എന്നും താരം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ ഉള്ള ആരാധകനെ കുറിച്ച് താരം പ്രത്യേകം പറയുന്നുണ്ട്. അദ്ദേഹം എല്ലാ പിറന്നാൾ ദിനത്തിലും തന്നെ വിളിച്ച് വിഷ് ചെയ്യാറുണ്ട് എന്നാണ് നടി പറയുന്നത്.
ഇതുകൂടാതെ നടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹം അദ്ദേഹത്തിൻറെ നാട്ടിലുള്ള ആളുകൾക്ക് എല്ലാം തന്നെ മധുരം നൽകാറുണ്ട്. ഇതെല്ലാം കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നാണ് താരം പറയുന്നത്. മാതാപിതാക്കളുടെ ഏക മകൾ കൂടിയാണ് താരം. അങ്ങനെ ജീവിക്കുവാൻ ആണ് തനിക്ക് ഇഷ്ടമെന്നും താരം കൂട്ടിച്ചേർത്തു.
നടിയുടെ സുഹൃത്തുക്കൾക്ക് എല്ലാം സഹോദരങ്ങൾ ഉണ്ടായിരുന്നു. അവർ സഹോദരങ്ങളെ കുറിച്ച് പറയുമ്പോൾ സങ്കടം തോന്നിയിട്ടില്ല എന്നാണ് താരം പറയുന്നത്. ഒറ്റ മകൾ ആയതുകൊണ്ട് ഇതുവരെ സങ്കടം ഒന്നും തോന്നിയിട്ടില്ല, കാരണം തൻറെ എല്ലാ ആഗ്രഹങ്ങളും മാതാപിതാക്കൾ സാധിച്ചു തന്നിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. അതേസമയം സഹോദരൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഇപ്പോൾ തോന്നാറുണ്ട് എന്നും താരം കൂട്ടിച്ചേർക്കുന്നു. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ താരം ഇപ്പോൾ എവിടെ പോയാലും അച്ഛനോ അല്ലെങ്കിൽ അമ്മയോ കൂടെ ഉണ്ടാവും. ആ ഒരു കെയറിങ് പങ്കുവയ്ക്കുവാൻ വേറെ ആരെങ്കിലും കൂടി ഉണ്ടായിരുന്നു എങ്കിൽ കുറച്ചു കൂടി ഫ്രീ ആയി തനിക്ക് നടക്കാമായിരുന്നു എന്നാണ് താരം പറയുന്നത്.