ഐസിസി ടി20 വേൾഡ് കപ്പിന് ഇനി ആകെയുള്ളത് നാല് മാസങ്ങൾ. കഴിഞ്ഞതവണത്തെ തോൽവി മനസ്സിൽ വച്ച് ഇത്തവണ ആകെമൊത്തം മാറ്റിയെടുത്ത ടീം ഇന്ത്യയാണ് ഇവിടെ അണിനിരത്തുന്നത്. കോച്ചും ക്യാപ്റ്റനും വരെ മാറിക്കഴിഞ്ഞു. രാഹുൽ ദ്രാവിഡും രോഹിത് ശർമയും ആണ് തൽസ്ഥാനങ്ങളിലേക്ക് വന്നത്. ഇപ്പോഴുള്ള ഓരോ ടൂർണ്ണമെൻറ് ടീമിനുള്ള ഡ്രസ്സ് റിഹേഴ്സൽ ആണ് തന്നെ പറയാം. മികച്ച പ്ലെയിങ് 11 കണ്ടെത്താനുള്ള ഉള്ള തത്രപ്പാടിലാണ് ദ്രാവിഡ്. ഫസ്റ്റ് ടീം താരങ്ങളെ ഒരുമിച്ച് ഒരു പരമ്പരയിലും ലഭിക്കുന്നില്ലാത്തതിനാൽ പകരക്കാരെ വെച്ച് കോമ്പിനേഷൻ കണ്ടെത്തുകയാണ് ഇപ്പൊൾ.
വ്യത്യസ്ത കോമ്പിനേഷനുകൾ രാഹുൽദ്രാവിഡ് പരീക്ഷിച്ച കൂട്ടത്തിൽ അഞ്ചു പുതുമുഖ താരങ്ങൾക്കും ക്രിക്കറ്റിൽ അരങ്ങേറാൻ അവസരം ലഭിച്ചു പക്ഷേ എന്നാൽ ഇതിൽ എത്രപേർ ടി20 വേൾഡ് കപ്പിൽ ഇടം നേടും എന്നത് ഇതുവരെ തീരുമാനമായിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും രാഹുൽദ്രാവിഡ് രണ്ടു പുതിയ താരങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്. പേസർമാരായ അർഷദീപ്സിംഗ് ഉമ്രാൻ മാലിക് എന്നിവരാണ് ഇവർ.
കഴിഞ്ഞ ട്വൻറി ലോകകപ്പിന് ശേഷമാണ് വിരാട് കോലിക്കും കോച്ച് രവിശാസ്ത്രിക്കും പകരക്കാരനായി ഇവർ രണ്ടുപേരും വന്നത്. പിന്നീട് വീട് കളിച്ച എല്ലാ ടി20 പരമ്പരകളും തൂത്തുവാരി കൊണ്ടാണ് ഇന്ത്യ മുന്നേറിയത് ന്യൂസിലൻഡ് വെസ്റ്റിൻഡീസ് ശ്രീലങ്ക അ എന്നിവർക്കെതിരെ ദ്രാവിഡി നു കീഴിലെ ടീമിന് വിജയം നേടാൻ കഴിഞ്ഞു. രോഹിത് കോലി കെഎൽ രാഹുൽ എന്നിവർ അവർ ഒരുമിച്ച് ഒരേ ടീമിൽ ഇതിൽ ഇനി എപ്പോൾ കളിക്കും എന്ന ചോദ്യവും ഇപ്പോൾ ഉയരുന്നു.
വെസ്റ്റ് ഇൻഡീസും ആയുള്ള ടി ട്വൻറി പരമ്പരയ്ക്ക് ശേഷം ഷം ദ്രാവിഡ് നല്ല കോൺഫിഡൻസിൽ ആയിരുന്നു. പക്ഷേ പക്ഷേ ദിനേഷ് കാർത്തിക്കിനെ അപ്രതീക്ഷിതമായ തിരിച്ചുവരവും വെങ്കിടേഷ് അയ്യരുടെ മോശം ഫോമും ഇപ്പോൾ തലവേദനയായിരിക്കുകയാണ്. ഇനി ഹാർദിക് പാണ്ഡ്യ തിരിച്ചുവന്നാൽ വെങ്കിടേഷിന് സ്ഥാനം നഷ്ടമാവുമെന്ന് തീർച്ച. ടി ട്വൻറി ലോകകപ്പിനു മുൻപ് ഇന്ത്യയ്ക്കുള്ളത് 25 ടി 20 കളാണ്. പക്ഷേ ഇതിന് ഇടയ്ക്കുള്ള ടെസ്റ്റ് ഏകദിന പരമ്പരകൾ കാരണം രോഹിത് ശർമയും വിരാട് കോലിയും എത്ര മത്സരങ്ങളിൽ ഒരുമിച്ച് ഉണ്ടാവുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബൗളർമാരുടെ യും കാര്യം മറിച്ചല്ല എങ്ങനെയായിരിക്കും ദ്രാവിഡ് ടീമിനെ അണിനിരത്തുക എന്നത് കണ്ടറിയണം.