മലയാള സിനിമയുടെ ചരിത്രത്തിൻറെ ഭാഗമായി മാറിയ സിനിമയാണ് ഗോഡ് ഫാദർ. സിദ്ദിഖ് ലാൽ ആണ് ഈ സിനിമ സംവിധാനം ചെയ്തത്. മുകേഷ് ആയിരുന്നു സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അഞ്ഞൂറാൻ എന്ന കഥാപാത്രത്തെയും അദ്ദേഹത്തിൻറെ മക്കളെയും മലയാളികൾ ഒരുകാലത്തും മറക്കില്ല. സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് തിലകനായിരുന്നു. മുകേഷ് അവതരിപ്പിച്ച കഥാപാത്രത്തിൻറെ സഹോദരനായിട്ടാണ് തിലകൻ ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.
തിലകൻ ഈ സിനിമയിൽ പറയുന്ന ഒരു ഐകോണിക് ഡയലോഗ് ഉണ്ട്. “ഇത് ഞാൻ ചന്തി കഴുകുന്ന കൈയാണ്, നിന്നെ നാറ്റാൻ ഇതു മതി”. മറ്റൊരു കഥാപാത്രം പറയുന്ന ഡയലോഗിനുള്ള റിപ്ലൈ ആയിട്ടാണ് തിലകൻ ഇത് പറയുന്നത്. ആ കഥാപാത്രം പറയുന്ന ഡയലോഗ് ഇങ്ങനെയായിരുന്നു – ഇത് കടലിൽ നിന്നും മീൻ വരുന്ന കൈയാണ്, മുതലാളിമാർ നാറും. എന്നാൽ യഥാർത്ഥത്തിൽ ഈ ഡയലോഗ് അല്ലായിരുന്നു തിലകൻ അന്ന് പറഞ്ഞത് എന്ന കഥ നിങ്ങൾക്ക് അറിയുമോ? സിദ്ദിഖ് തന്നെ ഇപ്പോൾ ഇത് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുക. മിർച്ചി മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.
യഥാർത്ഥത്തിൽ തിരക്കഥയിൽ എഴുതിയത്, ഇത് ഞാൻ ചന്തി കഴുകുന്ന കൈയാണ് എന്നത് തന്നെയായിരുന്നു. എന്നാൽ ഒരു മത്സ്യത്തൊഴിലാളി ആയ കഥാപാത്രം പറയുന്ന ഡയലോഗിന് മറുപടി ആയിട്ടാണ് തിലകൻ ഇതു പറയുന്നത്. ഷൂട്ടിംഗ് സമയത്ത് അവിടെ നിന്നിരുന്നവർ യഥാർത്ഥത്തിൽ മത്സ്യത്തൊഴിലാളികൾ തന്നെയായിരുന്നു. ഒരുപക്ഷേ അവർ ഈ ഡയലോഗ് കേട്ടാൽ അവർ പ്രശ്നമുണ്ടാക്കും എന്നു കരുതി. തിലകൻ ചേട്ടൻ ഈ ഡയലോഗ് പറയാൻ കുറച്ചു വിഷമിച്ചു. സിനിമയിൽ നിന്നും ഒരു കാരണവശാലും ഇത് മാറ്റാൻ പറ്റില്ല എന്നും ഈ ഡയലോഗ് പറയുമ്പോൾ കിട്ടുന്ന പവർ ഒന്ന് വേറെ തന്നെയാണ് എന്നും സിദ്ദിഖ് പറഞ്ഞു. അങ്ങനെയാണ് അവർ മറ്റൊരു പോംവഴി കണ്ടെത്തിയത്.
“ഇത് ഞാൻ ചട്നി കലക്കുന്ന കൈയാണ്” എന്നാണ് യഥാർത്ഥത്തിൽ തിലകൻ അന്ന് അവിടെ വെച്ച് പറഞ്ഞത്. പിന്നീട് ഇത് ഡബ്ബിങ് സമയത്താണ് ഇന്ന് നമ്മൾ കാണുന്നത് പോലെ മാറ്റി ഡബ്ബ് ചെയ്തത്. എന്തായാലും ഇപ്പോഴും മലയാളികൾക്കിടയിൽ എന്ന സിനിമ സൂപ്പർ ഹിറ്റ് ആണ്. എപ്പോൾ വന്നാലും മലയാളികൾ മുടങ്ങാതെ കാണുന്ന സിനിമകളിൽ ഒന്നാണ് ഇത്. 400 ദിവസമാണ് ഈ സിനിമ ഒരു തീയറ്ററിൽ ഓടി ചരിത്രം സൃഷ്ടിച്ചത്.