അഭിനയം പോലെ തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഏറെ താല്പര്യമുള്ള മറ്റൊരു കാര്യമാണ് ഫോട്ടോഗ്രാഫി. നിരവധി ക്യാമറകള്‍ അദ്ദേഹത്തിന്റെ കൈയിലുണ്ട്. അതുപോലെ ചില സിനിമ സെറ്റിലേക്ക് പോകുമ്പോഴും ക്യാമറകള്‍ കയ്യില്‍ സൂക്ഷിക്കാറുണ്ട് മമ്മൂട്ടി. ഫോട്ടോയെടുക്കാന്‍ ഏറെ ഇഷ്ടമുള്ള മമ്മൂട്ടി നിരവധി താരങ്ങളുടെ ഫോട്ടോ എടുത്തിട്ടുണ്ട്. പലരും ഇത് തങ്ങള്‍ക്ക് കിട്ടിയ നിധി പോലെയാണ് സൂക്ഷിച്ചു വെച്ചത്. നേരത്തെ മമ്മൂട്ടി പകര്‍ത്തി തന്ന ചിത്രത്തെക്കുറിച്ച് മഞ്ജുവാര്യര്‍ ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു.
എവിടെപ്പോയാലും അദ്ദേഹം ക്യാമറകള്‍ കൊണ്ട് തന്നെയാണ് പോകാറ്. ഭീഷ്മ പര്‍വ്വം എന്ന സിനിമയുടെ പ്രമോഷന് പരിപാടിയുടെ സമയത്ത് താരങ്ങളുടെ ഫോട്ടോ എടുത്ത് നല്‍കിയിരുന്നു മമ്മൂക്ക. മമ്മൂക്ക എടുത്തു നല്കിയ ഈ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് അമൂല്യം എന്നാണ് ശ്രിന്ദ പറഞ്ഞത്.
View this post on Instagram
ഒരു ക്യാമറയ്ക്ക് മുന്നിലും ഇത്ര പരിഭ്രാന്തിയോടെ നിന്നിട്ടില്ലെന്നും ഈ ചിത്രത്തെ താന്‍ നിധിയായി കരുതുന്നുവെന്നും ലെന കുറിച്ചത്. എടുത്തപടം കാണാനായി കാത്തിരിക്കുന്നുവെന്നും ലെന പറയുന്നു. അതേസമയം മമ്മൂട്ടിയ്ക്ക് ഒപ്പം ലെനയും അഭിനയിച്ച ‘ഭീഷ്മപര്‍വ്വം’ മൂന്നാം വാരത്തിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണം ആണ് സിനിമക്ക് ലഭിക്കുന്നത്.