ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക ഇനം ഏതാണെന്ന് ചോദിച്ചാൽ ക്രിക്കറ്റ് തന്നെ ആയിരിക്കും എന്നാതാവും ഉത്തരം. ശരിയാണ്, ലോകത്തെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ഉള്ള ഒരു കായിക മേഖലയാണിത്. പ്രത്യേകിച്ച് ഫ്രാഞ്ചൈസി ക്രിക്കറ്റ്. ബാക്കി ഒരുവിധം എല്ലാ കായികതാരങ്ങൾക്കും ക്രിക്കറ്റ് വളരെ ഇഷ്ടമാണ്. ഇവർ തങ്ങളുടെ ഗെയിമിൽ വ്യക്തിമുദ്രപതിപ്പിച്ചവരാണ്. എങ്കിലും ഇടവേളകൾ കിട്ടുമ്പോൾ ക്രിക്കറ്റിൽ മുഴുകാൻ ഇഷ്ടം ഉള്ളവരാണ്. അങ്ങനെയുള്ള ചില പ്രധാന താരങ്ങൾ ആരൊക്കെയാണെന്ന് അറിയണോ.
ലോക ഒന്നാം നമ്പർ സെർബിയൻ ടെന്നീസ് താരമായ നൊവാക്ക് ദോക്ക്യോവിച്ച് ആണ് ആണ് ആണ് ഇതിൽ ഒരാൾ ആൾ കഴിഞ്ഞാൽ ഈ താരം ഏറെ ഇഷ്ടപ്പെടുന്ന കായികമേഖല ക്രിക്കറ്റ് ആണ് തനിക്ക് ഒഴിവ് സമയം കിട്ടുമ്പോൾ എല്ലാം തന്നെ ക്രിക്കറ്റ് കളിയിൽ സമയം ചെലവാക്കാറുണ്ട്. ഇന്ത്യൻ താരങ്ങളായ ആയ സച്ചിൻ ടെണ്ടുൽക്കറും വിരാട് കോലിയും ഒക്കെ ഒന്നാം നമ്പർ താരത്തിൻ്റെ ഇഷ്ടതാരങ്ങൾ ആണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു അന്താരാഷ്ട്ര ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തെ കുറിച്ച് കൂടുതൽ മുഖവുര ആവശ്യം ഉള്ളതായി തോന്നുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡ് യുവാൻ്റസ് തുടങ്ങിയ അന്താരാഷ്ട്ര ക്ലബ്ബുകൾക്ക് എല്ലാം ഈ താരം ബൂട്ട് അണിഞ്ഞിട്ടുണ്ട്. താൻ ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുമുണ്ട്.
തൻറെ വേഗം കൊണ്ട് ലോകമെമ്പാടുമുള്ള ആൾക്കാരെ ഞെട്ടിപ്പിച്ച ഒരു താരമാണ് ഉസൈൻ ബോൾട്ട്. വേഗതയുടെ രാജാവാണ് ഇദ്ദേഹം. താരത്തിൻ്റെ ഫുട്ബോൾ പ്രേമം എല്ലാവർക്കും തന്നെ അറിയാവുന്നതുമാണ്. അത്ലറ്റ് അല്ലായിരുന്നെങ്കിൽ എങ്കിൽ താൻ ഒരു ഫുട്ബോൾ താരം ആവുമെന്ന് ആയിരുന്നു ബോൾട്ട് പറഞ്ഞിട്ടുള്ളത്. ഫുട്ബോളിനു ഒപ്പംതന്നെ ക്രിക്കറ്റും താരത്തിന് ഏറെ പ്രിയങ്കരമാണ്. നാട്ടിൽ താൻ ക്രിക്കറ്റ് കളിക്കാർ ഉണ്ടെന്നും ബാറ്റിംഗ് ആണ് തനിക്ക് ഏറെ ഇഷ്ടം എന്നുമാണ് താരം ഒരിക്കൽ പറഞ്ഞിട്ടുള്ളത്. ഇവർക്കൊപ്പം തന്നെ അമേരിക്കൻ ഫുട്ബോൾ താരമായ കാം ന്യൂട്ടണും ഫോർമുല വൺ സൂപ്പർ താരമായ ഡാനിയേൽ റിക്കിയാർഡോയും ഒക്കെ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന മറ്റുചില സൂപ്പർതാരങ്ങൾ ആണ്. മികച്ച ശാരീരിക ക്ഷമത ഉള്ള ഇരുവരും സമയം കിട്ടുമ്പോഴെല്ലാം ക്രിക്കറ്റ് കളിക്കാർ ഉണ്ടെന്നും ഇവർ പറഞ്ഞിട്ടുണ്ട്.