മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജസ്ല മാടശ്ശേരി. ബിഗ് ബോസ് മലയാളം പതിപ്പിൽ ഇവർ മത്സരാർത്ഥിയായി എത്തിയിരുന്നു. അതിനു മുൻപും ഇവർ മലയാളികൾക്കിടയിൽ വളരെ പ്രസിദ്ധമാണ്. സമൂഹമാധ്യമങ്ങൾ വഴിയിൽ ധാരാളം ശ്രദ്ധ നേടിയിട്ടുണ്ട്. ഇതു കൂടാതെ ധാരാളം പ്രഭാഷണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. പലതിലും മതവിമർശനം ഉൾപ്പെടുത്താറുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രത്യേക വിഭാഗം ആളുകൾ എപ്പോഴും രംഗത്തുണ്ടാവും.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇവർ എന്ന് നേരത്തെ പറഞ്ഞല്ലോ. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇവർ നിലപാട് പറയാറുണ്ട്. പലതും വലിയ രീതിയിൽ വിവാദം ആയി മാറുന്നത് പതിവാണ്. ഇവരുടെ പോസ്റ്റുകൾക്ക് അടിയിൽ എല്ലാം തന്നെ ചില പ്രത്യേക വിഭാഗം ആളുകൾ വന്ന് പൊങ്കാല ഇടുന്നത് പതിവാണ്. പലപ്പോഴും വർഗീയതയും സ്ത്രീവിരുദ്ധതയും മാത്രമാണ് ഇത്തരത്തിലുള്ള ആളുകൾ പറയാറുള്ളത്. അതുകൊണ്ടുതന്നെ അവർ അവരുടെ സ്വഭാവം തുറന്നു കാണിക്കുക കൂടിയാണ് ഇത്തരത്തിലുള്ള കമൻറുകൾ ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്.
ഒരു വ്യക്തിയെ ആണ് ഇപ്പോൾ ജസ്ല തുറന്നുകാട്ടുന്നത്. മതം ഉപേക്ഷിച്ചു പോകുന്ന ആളുകളെ മുഴുവൻ കൊന്നു കളയണമെന്ന നിലപാട് ആണ് ഇയാൾ സ്വീകരിക്കുന്നത് എന്നാണ് ഇയാളുടെ കമൻ്റിൽ നിന്നും മനസ്സിലാകുന്നത്. ഈ കമൻറ് ആണ് ഇപ്പോൾ സ്ക്രീൻഷോട്ട് രൂപത്തിൽ ജസ്ല പങ്കുവയ്ക്കുന്നത്. ഇത്തരത്തിലുള്ള ആളുകൾ നമുക്കിടയിലുണ്ട് എന്ന മുന്നറിയിപ്പ് ആണ് താരം നൽകുന്നത്.
“ഇസ്ലാമിക കാഴ്ചപ്പാട് പ്രകാരം ഒരു മുസ്ലിം മതം വിട്ടു പോകുന്നത് മതദ്രോഹ കുറ്റം ആണ്. നമ്മുടെ നാട്ടിലെ രാജ്യദ്രോഹക്കുറ്റം ഒക്കെ പോലെ. മുസ്ലിം രാജ്യത്ത് വെച്ച് ആണെങ്കിൽ, അവർക്ക് വധശിക്ഷ ആയിരിക്കും നൽകുക” – ഇങ്ങനെ ആയിരുന്നു ഇയാളുടെ കമൻറ്. ഈ കമൻറ് ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. അതിന് താരം നൽകുന്ന കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. “സമാധാന മതമാണ് സാറേ ഞങ്ങളുടെ മതം. ജിഹാദി സ്ലീപ്പർ സെല്ലുകൾ നമുക്കിടയിൽ തന്നെയുണ്ട്” എന്നാണ് താരം നൽകിയിരിക്കുന്ന കമൻറ്.