മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡോക്ടർ രജിത് കുമാർ. ഏതോ ഒരു കോളേജിലെ പ്രൊഫസർ ആണ് ഇദ്ദേഹം. സ്ത്രീവിരുദ്ധ, ട്രാൻസ് വിരുദ്ധ, അശാസ്ത്രീയ കമന്റുകൾ നടത്തിയിട്ടാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇതുപോലെയുള്ള ആളുകളെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ നമുക്കിടയിൽ ഉണ്ടല്ലോ. അദ്ദേഹം ബിഗ് ബോസിലെ സജീവ മത്സരാർത്ഥി കൂടിയായിരുന്നു. എന്നാൽ സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളകുപൊടി തേച്ചതിന് ആയിരുന്നു ഇദ്ദേഹത്തെ പരിപാടിയിൽ നിന്നും പുറത്താക്കിയത്.
അതുപോലെതന്നെ മറ്റൊരു സീസണിലെ മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. നാലാം സീസണിലെ മത്സരാർത്ഥി ആയിരുന്നു ഇദ്ദേഹം. ഇപ്പോൾ അഞ്ചാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ റോബിൻ തന്നെയാണ് സംസാര വിഷയം. ഇതിൽ നിന്നുതന്നെ റോബിൻ എത്രത്തോളം മികച്ച മത്സരാർത്ഥി ആയിരുന്നു എന്ന് മനസ്സിലാക്കാം എന്നാണ് മലയാളി പ്രേക്ഷകർ പറയുന്നത്.
അതേസമയം ഈ സീസണിലെ റോബിനും രജിത്തും എല്ലാം അഖിൽ മാരാർ ആണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. രജിത്ത് സാറിൻറെ സ്ത്രീവിരുദ്ധത, പാരമ്പര്യ വാദം, അശാസ്ത്രീയത എല്ലാം അതുപോലെ ലഭിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ് അഖിൽ മാരാർ. ഇതുകൂടാതെ റോബിന്റെ ട്രേഡ് മാർക്ക് ആയിട്ടുള്ള അലർച്ചയും ഇദ്ദേഹം മാതൃകയാക്കുന്നുണ്ട്.
അതേസമയം രജിത്തിന്റെയും റോബിന്റെയും ഗതി തന്നെയായിരിക്കും അഖിലിനും എന്നാണ് പ്രേക്ഷകർ പറയുന്നത്. നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ആയിരുന്നു രജിത്ത് സാറിനെയും റോബിനെയും ഏഷ്യാനെറ്റ് പരിപാടിയിൽ നിന്നും പുറത്താക്കിയത്. ഏകദേശം ഒരു 75 എപ്പിസോഡ് ഒക്കെ എത്തുമ്പോൾ ഈ സീസണിൽ നിന്നും അഖിലിനെ എന്തെങ്കിലും ഇല്ലാത്ത കാരണങ്ങൾ പറഞ്ഞുകൊണ്ട് പുറത്താക്കും എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. ഏറ്റവും ജനപ്രിയനായ മത്സരാർത്ഥിയെ ഇടയ്ക്ക് വെച്ചു പുറത്താക്കി ജനവികാരം ഇളക്കി വിട്ടുകൊണ്ട് റേറ്റിംഗ് കൂട്ടുന്ന ഒരു പരിപാടി ഏഷ്യാനെറ്റിന് ഉണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത്തവണ അഖിൽ മാറാർ ആണ് ബലിയാട് എന്നാണ് പ്രേക്ഷകർ പറയുന്നത്.