മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നാണ് ദൃശ്യം. 2013 വർഷത്തിലായിരുന്നു സിനിമ റിലീസ് ചെയ്തത്. ഈ സിനിമയുടെ രണ്ടാംഭാഗം ആയിരുന്നു കഴിഞ്ഞ വർഷം ഏകദേശം ഇതേ സമയം റിലീസ് ചെയ്തത്. ആദ്യഭാഗത്തെ പോലെതന്നെ രണ്ടാംഭാഗവും ഒരു ഗംഭീര വിജയം തന്നെ ആയിരുന്നു. എന്നാൽ ആദ്യഭാഗം തീയേറ്ററുകളിൽ ആയിരുന്നു റിലീസ് ചെയ്യുന്നത് എങ്കിൽ രണ്ടാം ഭാഗം ആമസോണിൽ ആയിരുന്നു റിലീസ് ചെയ്തത്. ആദ്യഭാഗം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അതുപോലെതന്നെ രണ്ടാംഭാഗവും ഇപ്പോൾ നിരവധി ഭാഷകളിലാണ് ഒരുങ്ങുന്നത്.
തെലുങ്കും കന്നടയും പതിപ്പുകൾ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. ആമസോണിൽ തന്നെയായിരുന്നു തെലുങ്ക് പതിപ്പും റിലീസ് ചെയ്തത്. വെങ്കിടേഷ് ആയിരുന്നു തെലുങ്ക് പതിപ്പിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം രവിചന്ദ്രൻ ആയിരുന്നു കന്നട പതിപ്പിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ ഈ സിനിമ തിയേറ്ററുകളിൽ ആയിരുന്നു റിലീസ് ചെയ്തത്. ഇപ്പോൾ സിനിമയുടെ മറ്റൊരു പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്.
സിനിമയുടെ ഹിന്ദി പതിപ്പ് ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് ആരാണ് എന്ന് അറിയുമോ? അഭിഷേക് പതക് ആണ് സിനിമയുടെ സംവിധായകൻ ആയി എത്തുന്നത്. സിനിമയുടെ ഷൂട്ടിങ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. അജയ് ദേവഗൺ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി ട്വിറ്റർ വഴി പങ്കുവെച്ചത്. വിജയ്ക്ക് ഇത്തവണയും തൻറെ കുടുംബത്തെ രക്ഷിക്കുവാൻ സാധിക്കുമോ? ദൃശ്യം 2 ഷൂട്ടിംഗ് ആരംഭിച്ചു – ഇതായിരുന്നു അജയ് ദേവഗൺ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. വിജയ് എന്നാണ് ഹിന്ദി ജോർജുകുട്ടിയുടെ പേര്.
ആദ്യ ഭാഗത്തുനിന്നും വലിയ ഒരു മാറ്റം രണ്ടാംഭാഗത്തിൽ ഉണ്ട്. അതെന്താണ് എന്ന് അറിയുമോ? ദൃശ്യം ഒന്നാം പതിപ്പ് സംവിധാനം ചെയ്തത് നിഷികാന്ത് കാമത്ത് ആയിരുന്നു. എന്നാൽ രണ്ടു വർഷങ്ങൾക്കു മുമ്പ് ആയിരുന്നു അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞത്. അതുകൊണ്ട് മറ്റൊരു സംവിധായകൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എന്തായാലും ആളുകളുടെ പ്രതീക്ഷയ്ക്ക് കുറവൊന്നുമില്ല. കാരണം ഇതുവരെ ഇറങ്ങിയ എല്ലാ ഭാഷകളിലും മികച്ച റെസ്പോൺസ് ആയിരുന്നു ദൃശ്യം 2 സ്വന്തമാക്കിയത്. സിനിമ തീയേറ്ററുകളിൽ ഇറങ്ങുമോ അതോ ഓൺലൈൻ റിലീസ് ആയിട്ട് ആയിരിക്കുമോ എത്തുക എന്ന കാര്യത്തിൽ മാത്രമേ ഇനി അനിശ്ചിതത്വം ഉള്ളൂ.