മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ താരം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് സിനിമകളിലെ നായിക ആയിരുന്നു എന്നതാണ്. അല്ലു അർജുൻ നായകനായ പുഷ്പയിലും വിജയ് കേന്ദ്ര കലാപാത്രത്തെ അവതരിപ്പിച്ച വാരിസ് എന്ന സിനിമയിലും നായികയായി എത്തിയത് രശ്മിക ആയിരുന്നു.
താരം ഇപ്പോൾ ഹിന്ദിയിലും സജീവമാകുവാനുള്ള ഒരുക്കത്തിലാണ്. ഗുഡ്ബൈ എന്ന സിനിമയിൽ ആയിരുന്നു താരം ആദ്യമായി ഹിന്ദിയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ വളരെ മോശം റിപ്പോർട്ടുകൾ ആയിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത്. ഇതുകൂടാതെ നടിയുടെ പ്രകടനവും വലിയ രീതിയിൽ ക്രിട്ടിസൈസ് ചെയ്യപ്പെട്ടു.
നടിയുടെ രണ്ടാമത്തെ ഹിന്ദി സിനിമ ഇപ്പോൾ റിലീസ് ചെയ്യുകയാണ്. മിഷൻ മജ്നു എന്നാണ് സിനിമയുടെ പേര്. ഒരു ഇന്ത്യൻ സ്പൈയുടെ കഥയാണ് ചിത്രം പറയുന്നത്. 1970കളിൽ ആണ് സിനിമയുടെ കഥ നടത്തുന്നത്. ഇന്ദിരാഗാന്ധി ന്യൂക്ലിയർ ടെസ്റ്റുകൾ നടത്തുന്ന സമയത്ത് ആണ് സംഭവം നടക്കുന്നത്. ചാര പ്രവർത്തികൾക്ക് വേണ്ടി പാക്കിസ്ഥാനിൽ എത്തുന്ന ഒരു ഇന്ത്യൻ സ്പൈയുടെ കഥയാണ് ചിത്രം പറയുന്നത്.
അതേസമയം സിനിമയിൽ നസ്രീൻ എന്ന പാക്കിസ്ഥാനിൽ പെൺകുട്ടിയായിട്ടാണ് രശ്മിക അഭിനയിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇത് രണ്ടാമത്തെ തവണയാണ് രശ്മിക പാക്കിസ്ഥാനിയായി അഭിനയിക്കുന്നത്. സീതാരാമം എന്ന സിനിമയിലും താരം ഒരു പാക്കിസ്ഥാനിൽ കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. അതേസമയം നടിക്ക് പാക്കിസ്ഥാൻ അത്രയും ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവിടെ തന്നെ നിന്നു കൊള്ളൂ എന്നാണ് തമാശ രൂപത്തിൽ ഇപ്പോൾ ഇന്ത്യക്കാർ പറയുന്നത്.