മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ സീസർ 5 ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. അതേസമയം പ്രൗഢഗംഭീരമായിട്ടാണ് പരിപാടി അവതരിപ്പിച്ചത് എന്നുമാത്രമല്ല ഇതുവരെ കാണാത്ത തരത്തിലുള്ള ഗംഭീര സെറ്റ് ആണ് അണിയറക്കാർ ഒരുക്കിയിരിക്കുന്നത്.
പരിപാടിയിലെ ആദ്യത്തെ മത്സരാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. റെനീഷ റഹ്മാൻ ആണ് ആദ്യത്തെ മത്സരാർത്ഥി. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സീത കല്യാണം എന്ന പരമ്പരയിൽ ഇവർ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധാരാളം ആരാധകരെ ആണ് ഇവർ ഈ പരമ്പരയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്.
പാലക്കാട് ആലത്തൂർ ഉള്ള ഒരു കുടുംബത്തിൽ നിന്നുമാണ് ഇവർ വരുന്നത്. വളരെ യാഥാസ്ഥിതികമായ മുസ്ലിം റാവുത്തർ കുടുംബത്തിൽ നിന്നുമാണ് ഇവർ വരുന്നത്. എന്നാൽ തന്റെ ആഗ്രഹങ്ങൾ എല്ലാം തന്നെ കുടുംബക്കാരുടെ പിന്തുണയോടെ ഇവർ നേടിയെടുക്കുകയും ഇന്ന് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി വളർന്നുനിൽക്കുകയും ആണ് ഇവർ. എന്നാൽ ഇവർ വളരെ സൗമ്യ സ്വഭാവം ഉള്ള വ്യക്തി ആണല്ലോ എന്നും എങ്ങനെയാണ് ഇവർ ബിഗ് ബോസ് പോലെ ഒരു യൂണിവേഴ്സൽ 100 ദിവസം ഒക്കെ പിടിച്ചു നിൽക്കുക എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ആശ്ചര്യപ്പെടുന്നത്. അതിനിടയിലാണ് രണ്ടാമത്തെ മത്സരാർത്ഥിയെ മോഹൻലാൽ പ്രഖ്യാപിച്ചത്.
രണ്ടാമത്തെ മത്സരാർത്ഥി ഒരു റാപ് ഗായകൻ ആണ്. റിനോഷ് ജോർജ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. മലയാളിയാണെങ്കിലും ഇദ്ദേഹം ഒരു ബംഗളൂരു സ്വദേശിയാണ്. ഒരൊറ്റ റാപ്പ് വീഡിയോയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇത് കൂടാതെ നോൺസെൻസ് എന്ന ഒരു സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വളരെ ആക്ടീവ് ആയിട്ടുള്ള വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഇതുപോലെയുള്ളവർ പരിപാടിയിൽ ഉണ്ടെങ്കിൽ പരിപാടി നന്നായി കൊഴുക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്.