അർജൻറീനക്കാരുടെ ഏറ്റവും പ്രിയപ്പെട്ട താരമെന്ന നിലയിൽ പ്രശസ്തൻ മെസ്സി ആണെന്നാണ് ചിലരുടെയും തെറ്റിദ്ധാരണ. എന്നാൽ മെസ്സി മാത്രമല്ല മറ്റൊരു താരം കൂടി ഇവർക്ക് പ്രിയപ്പെട്ടതായി ഉണ്ട്. ചിലപ്പോൾ മെസ്സിയേക്കാളെറെ കൂടുതൽ സ്നേഹം ഈ താരത്തോട് ആയിരിക്കും. ആരാണെന്നല്ലേ, കാർലോസ് അർജൻറീനകാരുടെ സന്തോഷത്തിനുവേണ്ടി ബൂട്ട് അണിഞ്ഞവൻ ആണ് ടേവസ് അവരെ ആവേശഭരിതരാക്കാൻ. ബൊക്ക ജൂനിയേഴ്സ് ഇതിഹാസമായ ടെവസ് മൂന്നുതവണ കോപ്പ ലിബർട്ടഡോറസും ഒരു തവണ ലോക ക്ലബ്ബ് കിരീടവും നേടിയിട്ടുണ്ട്. ഇന്നിപ്പോൾ തൻ്റേ പ്രൊഫഷണൽ കരിയറിന് വിരാമമിട്ടു കൊണ്ടുള്ള വാർത്തയാണ് ആരാധകവൃന്ദങ്ങളെ അറിയിച്ചിരിക്കുകയാണ് താരം. അർജൻറീന ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം വിഷമത്തിൽ ആഴ്ത്തുന്ന വാർത്തയാണ് ഇത്. ഇതിനൊരു കാരണവുമുണ്ട്.
തൻറെ ഏറ്റവും അതും വലിയ ഒരു ആരാധകനെ മരണമാണ് കരിയർ അവസാനിപ്പിക്കാൻ താരത്തിന് തോന്നിപ്പിച്ചത്. മറ്റാരുമല്ല തൻറെ പിതാവ് സെഗുണ്ടോ റെയ്മുണ്ടോയുടെത് തന്നെ. തൻറെ നമ്പർ വൺ ആരാധകനാണ് ആണ് പോയത് ഇനി ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി കളിക്കണമെന്നാണ് വിഷമത്തോടെ ചോദിച്ചത്. ബൊക്ക ജൂനിയേഴ്സ് ക്ലബിൽ അരങ്ങേറ്റം കുറിച്ച താരം അവിടെ തന്നെ കളിച്ചുകൊണ്ട് കളം വിടുകയായിരുന്നു. അവിടെ കളിച്ചുകൊണ്ടിരിക്കുന്ന കാലത്തുതന്നെയാണ് തനിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാം യുണൈറ്റഡിലേക്ക് എത്താനുള്ള അവസരമൊരുങ്ങിയത്. 2006ലായിരുന്നു അത്. ഒരു ടേണിങ് പോയിൻറ് തന്നെയായിരുന്നു ടെവസിനെ സംബന്ധിച്ച് ഈ ഒരു ക്ലബ്ബ് മാറ്റം.
പിന്നീട് അവിടെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുകയായിരുന്നു. ശേഷം മാഞ്ചസ്റ്റർ സിറ്റിയുടെയും യുവാൻ്റസിൻ്റയും ജഴ്സിയിൽ കളത്തിൽ ഇറങ്ങാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. അർജൻ്റീനക്കായി 75 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. 2004 ഒളിമ്പിക്സിൽ അർജൻറീന കൊപ്പം സ്വർണമെഡൽ കരസ്ഥമാക്കിയതും താരത്തിൻ്റെ നേട്ടങ്ങളാണ്. വെസ്റ്റ് ഹാം യുണൈറ്റഡിൽ കളിച്ചു കൊണ്ടിരിക്കുമ്പോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് അലക്സ് ഫെർഗൂസൻ്റേ ശ്രദ്ധ എത്തുന്നത്. അന്നത്തെ വിശ്രമമില്ലാത്ത കളിക്കാരനെ തൻ്റെ ടീമിൽ എത്തിക്കുകയായിരുന്നു പിന്നീട് ഫെർഗൂസൻ. മികച്ച കരിയർ നേട്ടങ്ങൾ ഉണ്ടാക്കിയെടുത്ത നിൽക്കുന്ന സമയത്താണ് വലിയ വാർത്തയായി മാറിയ ട്രാൻസ്ഫർ സംഭവിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി പണക്കൊഴുപ്പിൽ അങ്ങോട്ടേക്ക് റാൻചുകയായിരുന്നു.
2015 ലായിരുന്നു ബൊക്ക ജൂനിയേഴ്സ് ലേക്കുള്ള താരത്തിന് മടക്കം. അവിടെയും തൻറെ എക്കാലത്തെയും മികച്ച പ്രകടനം മാത്രമാണ് താരം കാഴ്ചവച്ചത്. ഇതിൽ താരത്തിനെ പ്രകടനം കണ്ടിട്ട് എന്നോണം ചൈനീസ് ക്ലബ്ബിൽ ചേരാൻ അവസരം ഒരുങ്ങുകയായിരുന്നു. പണമല്ല, തൻറെ നാടാണ് തനിക്ക് പ്രധാനം എന്നു പറഞ്ഞു ഒരു സീസൺ മാത്രമാണ് ആണ് അവിടെ കളിച്ചത്. പിന്നീട് തിരിച്ച് ബോക്കയിലേക്ക് മടങ്ങുകതന്നെയായിരുന്നു. സൂപ്പർലീഗ കിരീടം നേടികൊടുത്താണ് ടെവസ് തൻറെ മടങ്ങിവരവ് ആഘോഷിച്ചത്.